
തൃശൂർ: കേരള കാർഷിക സർവകലാശാലയുടെ വെള്ളാനിക്കര കാർഷിക കോളേജ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ദേശീയ പുസ്തകോത്സവം നാളെ നടത്തും. ഉച്ചയ്ക്ക് 2.30ന് ഫോറസ്റ്ററി കോളേജ് ഡീൻ ഡോ. ഗോപകുമാർ ഉദ്ഘാടനം ചെയ്യും. വെള്ളാനിക്കര കാർഷിക കോളേജ് ഡീൻ ഡോക്ടർ മാണി ചെല്ലപ്പൻ അദ്ധ്യക്ഷത വഹിക്കും. ലൈബ്രേറിയൻ എസ്. ശ്രീകുമാരൻ, സാഹിത്യകാരൻ എ.കെ. ശിവദാസൻ എന്നിവർ പങ്കെടുക്കും. കഴിഞ്ഞ വർഷത്തെ മികച്ച വായനക്കാർക്കുള്ള പുരസ്‌കാരങ്ങൾ ചടങ്ങിൽ നൽകും. വിജ്ഞാനം,സാങ്കേതിക വിദ്യ, ആരോഗ്യം, ഭാഷ, സാഹിത്യം, വിനോദം, സിനിമ, തുടങ്ങി എല്ലാ വിഭാഗങ്ങളിലുമുള്ള പുസ്തകങ്ങളും ഉണ്ടായിരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |