ഗുരുവായൂർ: കെ.എസ്.എസ്.പി.എ ജില്ലാ സമ്മേളനത്തിന് ഗുരുവായൂരിൽ തുടക്കം. സമ്മേളന നഗരിയായ ഗുരുവായൂർ ഇന്ദിരാഗാന്ധി ടൗൺഹാളിൽ ജില്ലാ പ്രസിഡന്റ് കെ.ജി ഉണ്ണിക്കൃഷ്ണൻ പതാക ഉയർത്തി. ജില്ല കൗൺസിൽ സമ്മേളനം ഡി.സി.സി സെക്രട്ടറി പി.കെ. രാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.ജി ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്് അരവിന്ദൻ പല്ലത്ത്, ഡി.കെ.ടി.എഫ് ജില്ല പ്രസിഡന്റ് കെ.പി.എ റഷീദ്, സംസ്ഥാന സെക്രട്ടറി ടി.എം.കുഞ്ഞു മൊയ്തീൻ, ജില്ലാ സെക്രട്ടറി ഡേവിഡ് സ്റ്റീഫൻ, പി.ആർ.സത്യനാഥൻ, എം.എഫ് ജോയ്, വി.കെ ജയരാജൻ, പി.എസ്. സുന്ദരൻ, എം.സി. പോളച്ചൻ, എൻ.ഡി ഇനാശു, വി.എ. വർഗീസ്, എ.ജി നാരായണൻ, വി.സി ജോൺസൺ, എ.എസ് നദീറ, വി.സി കാർത്തികേയൻ, കെ.പി പോളി തുടങ്ങിയവർ സംസാരിച്ചു. ഇന്ന് രാവിലെ 9.30 ന് പ്രകടനത്തോടുകൂടി രണ്ടാം ദിവസം സമ്മേളനം ആരംഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |