
തൃശൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പഴയ കോ.ലീ.ബി സഖ്യത്തിന്റെ പരിഷ്‌കരിച്ച പതിപ്പാണ് പ്രയോഗിക്കുന്നതെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ ആരോപിച്ചു. മാള പഞ്ചായത്തിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ ബി.ജെ.പിയും യു.ഡി.എഫും രഹസ്യധാരണയുണ്ടാക്കി മത്സരിച്ച് സ്റ്റാൻഡിംഗ് കമ്മിറ്റി പിടിച്ചെടുത്തത് ഈ അവിശുദ്ധ കൂട്ടുകെട്ടിന്റെ അവസാനത്തെ ഉദാഹരണമാണ്.
ജനാധിപത്യവിരുദ്ധമായ സമീപനമാണ് ഇരു കക്ഷികളും മാളയിൽ സ്വീകരിച്ചത്. മാള പഞ്ചായത്തിൽ എൽ.ഡി.എഫിന് ഒമ്പതും യു.ഡി.എഫിന് എട്ടും ബി.ജെ.പിക്ക് നാലുമാണ് അംഗബലം. സ്വാഭാവികമായും എൽ.ഡി.എഫിനാണ് കമ്മിറ്റിയിൽ മേൽക്കൈ. എന്നാൽ, യു.ഡി.എഫ് അംഗങ്ങൾ ബി.ജെ.പിക്ക് വോട്ട് രേഖപ്പെടുത്തുകയും 12 വോട്ട് നേടി ബി.ജെ.പി സ്റ്റാൻഡിംഗ് കമ്മിറ്റി പിടിച്ചെടുക്കുകയുമായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |