തൃശൂർ: വിദ്യാഭ്യാസ സാംസ്‌കാരിക രംഗങ്ങളിൽ സൂറത്തിലെ മലയാളികളുടെ മഹാപ്രസ്ഥാനമായി കേരള കലാസമിതി മാറിയെന്ന് ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ . സൂറത്ത് കേരള കലാസമിതി സ്‌കൂൾ അങ്കണത്തിൽ മലയാളി മഹാസംഗമവും പ്രതിഭാ പുരസ്‌കാര സമർപ്പണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അടൂർ. സമിതി പ്രസിഡന്റ് സുരേഷ് പി. നായർ അദ്ധ്യക്ഷനായി.പായിപ്ര രാധാകൃഷ്ണൻ, ജോണി ലൂക്കോസ്, ജയരാജ് വാര്യർ,വയലാർ ശരത് ചന്ദ്ര വർമ്മ, ആർട്ടിസ്റ്റ് മദനൻ എന്നിവർ അടൂർ ഗോപാലകൃഷ്ണനിൽ നിന്നും ജൂബിലി പ്രതിഭാ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. ഉദ്ഘാടന പ്രസംഗം നിർവഹിക്കുന്ന അടൂർ ഗോപാലകൃഷ്ണനെ വേദിയിൽ ആർട്ടിസ്റ്റ് മദനൻ വരച്ചു. വയലാർ സ്മൃതിയും ജയരാജ് ഷോയും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |