
തൃശൂർ : കുഷ്ഠരോഗ നിവാരണ ലക്ഷ്യവുമായി ആരോഗ്യവകുപ്പ് നടത്തുന്ന രണ്ടാഴ്ചത്തെ 'അശ്വമേധം 7.0' കുഷ്ഠരോഗ നിർണയ ഭവന സന്ദർശനത്തിന് ഇന്നു തുടക്കം. കേരളത്തിൽ 2024- 25കാലയളവിൽ 368 പേരിൽ പുതിയതായി കുഷ്ഠരോഗം കണ്ടെത്തിയിട്ടുണ്ടെന്ന് ജില്ലാ ലെപ്രസി ഓഫിസർ ഡോ.ഫ്‌ളെമി ജോസ് പറഞ്ഞു. സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ പരിശോധനയും ചികിത്സയും സൗജന്യമാണ്. ഭവനസന്ദർശനത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 9ന് ജില്ലാ ജനറൽ ആശുപത്രി കോൺഫറൻസ് ഹാളിൽ മേയർ ഡോ.നിജി ജസ്റ്റിൻ നിർവഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.സുധീഷ് അദ്ധ്യക്ഷത വഹിക്കുമെന്ന് ഡിഎംഒ ഡോ.ടി.പി.ശ്രീദേവി, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം ഓഫിസർ ഡോ.പി.സജീവ് കുമാർ, ടെക്‌നിക്കൽ അസി.ഗ്രേഡ് 2 വി.ആർ.ഭരത് കുമാർ, അൽജോ സി.ചെറിയാൻ എന്നിവർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |