
കോഴിക്കോട്: മിൽമ പാൽവില കൂട്ടുന്നതു സംബന്ധിച്ച് അടുത്ത ഭരണ സമിതി യോഗത്തിൽ ചർച്ചചെയ്യുമെന്ന് ചെയർമാൻ കെ.എസ്. മണി പറഞ്ഞു. എല്ലാവശവും പരിശോധിച്ചശേഷമായിരിക്കും തീരുമാനം. മാർക്കറ്റിൽ തിരിച്ചടി വരാതിരിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ആരോഗ്യഗുണങ്ങൾ ഏറെയടങ്ങിയ മിൽമയുടെ പുതിയ ഉത്പന്നം ഫെബ്രുവരിയോടെ വിപണിയിലെത്തിക്കും.
പാൽവില വർദ്ധിപ്പിക്കണമെന്ന് വിദഗ്ദ്ധസമിതി ശുപാർശ നൽകിയിട്ടുണ്ട്. ക്ഷീരകർഷകരും ഇതേ ആവശ്യം ഉന്നയിക്കുന്നുണ്ട്. പാൽ സംഭരണത്തിൽ മലബാർ മേഖലയിൽ റെക്കാഡ് നേട്ടമാണ്. 14 ശതമാനമാണ് വർദ്ധന. പ്രതിദിനം 7,30,000 ലിറ്റർ പാൽ സംഭരണമാണുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |