
തിരുവനന്തപുരം: ഓൾകേരള പേരന്റ്സ് അസോസിയേഷൻ ഒഫ് ഹിയറിംഗ് ഇംപയേർഡ് (അക്പാഹി) സംസ്ഥാനതലത്തിൽ ഏർപ്പെടുത്തിയിട്ടുള്ള 'ബധിരക്ഷേമ അവാർഡിന്' മുൻസംസ്ഥാന ഭിന്നശേഷി കമ്മിഷണർ എസ്.എച്ച്.പഞ്ചാപകേശൻ അർഹനായി.
ബധിരവിദ്യാഭ്യാസ രംഗത്തെ മാതൃകാ അദ്ധ്യാപക അവാർഡിന് മലപ്പുറം പരപ്പനങ്ങാടി ശേഷി സ്‌പെഷ്യൽ സ്‌കൂൾ മുൻ ഹെഡ്മാസ്റ്റർ വി.കെ.അബ്ദുൾ കരീമും തെരഞ്ഞെടുക്കപ്പെട്ടു. റെജി ചെറിയാൻ മാത്യു കൺവീനറായുള്ള അഞ്ചംഗ അവാർഡ് കമ്മിറ്റിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. 11ന് രാവിലെ 10ന് ഹസൻ മരയ്ക്കാർ ഹാളിൽ വച്ച് മന്ത്രി വി. ശിവൻകുട്ടി അവാർഡ് നൽകും. സംഘടനയുടെ 16-ാമത് സംസ്ഥാന സമ്മേളനം 10നും 11നും നടക്കുമെന്നും പ്രസിഡന്റ് ബേബി ജോസഫ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |