അമ്പലപ്പുഴ: അമ്പലപ്പുഴ ഗവ.കോളേജിൽ 2025-26 അദ്ധ്യയന വർഷത്തിലേക്ക് ഇക്കണോമിക്സ്, ഗണിതശാസ്ത്രം എന്നീ വിഭാഗങ്ങളിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്ത ഈ വിഷയത്തിൽ പി.ജി / നെറ്റ്/ പി.എച്ച്.ഡി / എം.ഫിൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ കോളേജ് വെബ്സൈറ്റിൽ (www.gcambalapuzha.ac.in) നൽകിയിട്ടുള്ള അപേക്ഷ ഫോം പൂരിപ്പിച്ച് സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം മേയ് 24 ന് മുമ്പായി നേരിട്ടോ തപാൽ മുഖേനയോ കോളേജ് പ്രിൻസിപ്പലിന്റെ മേൽവിലാസത്തിൽ അയച്ചു തരേണ്ടതാണ്. ഫോൺ : 0477 2272767, 7403772255.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |