ചേലേമ്പ്ര ബാങ്ക് കവർച്ചാ കേസിലുൾപ്പെടെ പ്രതി
തലശേരി: 24 വർഷമായി പൊലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന കുപ്രസിദ്ധ മോഷണക്കേസ് പ്രതിയെ തലശേരി പൊലീസ് പിടികൂടി. മലപ്പുറം ചേലേമ്പ്ര ബാങ്ക് കവർച്ചാ കേസിലുൾപ്പെടെ പ്രതിയായ വയനാട് സ്വദേശി സൈനുദ്ദീൻ (52) ആണ് വയനാട് കൽപ്പറ്റയിൽ വെച്ച് പിടിയിലായത്. 24 വർഷം മുമ്പ് രജിസ്റ്റർ ചെയ്ത വാഹന മോഷണക്കേസിലാണ് അറസ്റ്റ്.
തലശേരി ഇൻസ്‌പെക്ടർ ബിജു പ്രകാശിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വയനാട്ടിലെത്തിയാണ് പൊലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. എസ്.ഐ എം.ടി.പി സൈഫുദ്ദീൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ എ.കെ.നിതീഷ്, സിവിൽ പൊലീസ് ഓഫീസർ കെ.ലിജീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേരളത്തിലെ വിവിധ സ്റ്റേഷനുകളിലായി നിലവിൽ 24 കേസുകളുണ്ട്. കോടതി ഇയാൾക്കെതിരെ ലോംഗ് പെൻഡിംഗ് വാറണ്ടും പുറപ്പെടുവിച്ചിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |