തലയാട്: പനങ്ങാട് പഞ്ചായത്തിലെ തലയാട് ബസ് സ്റ്റാൻഡിലെ വഴിയോര വിശ്രമ കേന്ദ്രവും പൊതു ശൗചാലയവും (വഴിയിടം)
(ടേക്ക് എ ബ്രേക്ക് ) കാട് മൂടി കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. മലയോര ടൂറിസം കേന്ദ്രങ്ങളിലേക്ക് പോകുന്നതിനിടയിലുള്ള പ്രധാന
ടൗണായ തലയാട് ബസ് സ്റ്റാൻഡിൽ ലക്ഷങ്ങൾ മുടക്കിയാണ് വഴിയോര വിശ്രമ കേന്ദ്രം നിർമ്മിച്ചിരുന്നത്. 2021 സപ്തം 7 നാണ്
ഇത് ഉദ്ഘാടനം ചെയ്തത്.
നൂറുകണക്കിന് ടൂറിസ്റ്റുകളാണ് നിത്യേന ഇതുവഴി കടന്നു പോകുന്നത്. ഇവിടം കാട് മൂടിയതോടെ ബാത്ത് റൂം സൗകര്യം ഉൾപ്പെടെ
ഉപയോഗപ്പെടുത്താൻ കഴിയാത്ത സ്ഥിതിയാണുള്ളത്. ഇവ കുറച്ചു കാലം സുഗമായി പ്രവർത്തിച്ചിരുന്നെങ്കിലും
പിന്നീട് അതുണ്ടായില്ല. ഇപ്പോൾ ബസ് സ്റ്റാൻഡിലെത്തുന്നവർക്ക് ശുചിമുറി ഉൾപ്പെടെ ഉപയോഗിക്കാൻ പറ്റാത്തതിനാൽ സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വരികയാണ്. എന്നാൽ ശുചിമുറിയിലേക്ക് എത്തുന്നവരുടെ എണ്ണം അനുദിനം വർദ്ധിച്ചതോടെ സ്വകാര്യ സ്ഥാപനങ്ങളിലെ പല ശുചിമുറികളും അടച്ചിരിക്കുകയാണ്.
പഞ്ചായത്തിന്റെ പുതിയ ഭരണ സമിതിയിലും പഞ്ചായത്ത് മെമ്പറിലും പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് ജനങ്ങൾ. എത്രയും പെട്ടെന്ന് ഇതിന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |