കൊച്ചി: ഗുണനിലവാരനിർണയം ഉൾപ്പെടെയുള്ള മേഖലകളിൽ സഹകരിക്കാൻ ബ്യൂറോ ഒഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് (ബി.ഐ.എസ്) കൊച്ചിയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി (ഐ.ഐ.ടി ) പാലക്കാടും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു. ഐ.ഐ.ടിയിൽ നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രിമാരായ പ്രഹ്‌ളാദ് ജോഷി, ബി.എൽ. വർമ്മ, ബി.ഐ.എസ് ഡയറക്ടർ ജനറൽ സഞ്ജയ് ഗാർഗ് എന്നിവർ പങ്കെടുത്തു. ബി.ഐ.എസ് കൊച്ചി ഡയറക്ടറും മേധാവിയുമായ നരേന്ദർ റെഢി ബീസു, ഐ.ഐ.ടി ഡയറക്ടർ പ്രൊഫ. ശേശാദ്രി ശേഖർ എന്നിവർ സംസാരിച്ചു. ബി.ഐ.എസ് സാങ്കേതിക സമിതികളിലെ പങ്കാളിത്തം, സംയുക്ത ഗവേഷണവികസന പദ്ധതികൾ, അക്കാഡമിക് സഹകരണം, അടിസ്ഥാനസൗകര്യ വികസനം, പാഠ്യപദ്ധതിയിൽ ഗുണനിലവാര വിഷയങ്ങൾ ഉൾപ്പെടുത്തൽ എന്നിവയാണ് ലക്ഷ്യങ്ങൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |