കോഴിക്കോട്: കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ പ്രൊഫഷണൽ കോഴ്സിന് പഠിക്കുന്ന മക്കൾക്കുള്ള സൗജന്യ ലാപ്‌ടോപ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ബോർഡ് ചെയർമാൻ സി.കെ ഹരികൃഷ്ണൻ നിർവഹിച്ചു. കോഴിക്കോട് മുഹമ്മദ് അബ്ദുറഹിമാൻ മെമ്മോറിയൽ ജൂബിലി ഹാളിൽ നടന്ന ചടങ്ങിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പി.ആർ ശങ്കർ അദ്ധ്യക്ഷത വഹിച്ചു. തൊഴിലാളികൾക്കുള്ള ആനുകൂല്യ വിതരണം ടെക്സ് ഫെഡ് ചെയർമാൻ പി.കെ മുകുന്ദൻ നിർവഹിച്ചു. ബോർഡ് ഡയറക്ടർമാർ, ഉപദേശക സമിതി അംഗങ്ങൾ, ട്രേഡ് യൂണിയൻ നേതാക്കൾ തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ കെ.രേഖ സ്വാഗതവും അഡീ. ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ ടി വിദ്യ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |