തിരുവനന്തപുരം: ശാസ്ത്ര സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ വിദ്യാർത്ഥികൾക്കായി ഡോ. എ.പി.ജെ. അബ്ദുൾ കലാം അനുസ്മരണ പെയിന്റിംഗ് മത്സരം സംഘടിപ്പിക്കും. 11ന് രാവിലെ 10 മുതൽ 12 വരെ പാറ്റൂർ ചിത്രകലാമണ്ഡലം പെയിന്റിംഗ് സ്കൂളിലാണ് മത്സരം. എൽ.കെ.ജി-യു.കെ.ജി, എൽ.പി, യു.പി, ഹൈസ്കൂൾ, പ്ലസ് ടു, കോളേജ് എന്നിങ്ങനെയാണ് മത്സരം. പേപ്പർ ഒഴികെയുള്ള പെയിന്റിംഗ് സാമഗ്രികൾ മത്സരാർത്ഥികൾ തന്നെ കൊണ്ടുവരേണ്ടതാണ്. ഇഷ്ടമുള്ള വിഷയത്തിലും മീഡിയത്തിലും ചിത്രരചന നടത്താം. വിവരങ്ങൾക്ക് ഫോൺ: 9567803710, 9037893148.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |