
കാട്ടാക്കട: കെ.എസ്.ആർ.ടി.സിയുടെ കാട്ടാക്കട യൂണിറ്റിന് ചരിത്ര നേട്ടം. റെക്കാഡ് കളക്ഷനുമായി കാട്ടാക്കട യൂണിറ്റ്. തിങ്കളാഴ്ചയാണ് കാട്ടാക്കട ഡിപ്പോയിലെ കളക്ഷൻ 128 രൂപയിലെത്തിയത് 124.67 ശതമാനമാണ് കളക്ഷൻ നേട്ടം. എം.എൽ.എ ഐ.ബി.സതീഷ് കാട്ടാക്കട ഡിപ്പോയിലെത്തി ഉദ്യോഗസ്ഥരെയും ജീവനക്കാരെയും അനുമോദിച്ചു. യോഗം എം.എൽ.എ ഐ.ബി.സതീഷ് ഉദ്ഘാടനം ചെയ്തു. കാട്ടാക്കട യൂണിറ്റ് ഓഫീസർ ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. പത്തുലക്ഷത്തോളം രൂപയാണ് ശരാശരി കാട്ടാക്കട ഡിപ്പോയ്ക്കു ടാർഗറ്റ് നൽകിയിട്ടുള്ളത്. എന്നാൽ ഈ കഴിഞ്ഞ തിങ്കളാഴ്ച കളക്ഷൻ ചരിത്ര നേട്ടത്തിൽ എത്തി. പഞ്ചായത്ത് പ്രസിഡന്റ് വി.ജെ.സുനിത, വാർഡ് അംഗങ്ങളായ ശ്രീരേഖ, സനൽ ബോസ്, കിരൺകുമാർ എന്നിവർ പങ്കെടുത്തു. യാത്രക്കാർക്കും ജീവനക്കാർക്കും മധുരം വിതരണം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |