
കാട്ടാക്കട: കാട്ടാക്കട പഞ്ചായത്തിലെ കട്ടക്കോട് കാര്യോട്ടുകോണം ജനവാസ മേഖലയിൽ വാനരന്മാരെക്കൊണ്ട് പൊറുതിമുട്ടി ജനം. ഒരു മാസത്തോളമായി ശല്യം തുടങ്ങിയിട്ട്. കൂട്ടത്തോടെയെത്തുന്ന വനരന്മാർ പകലും രാത്രിയും പ്രദേശത്ത് വിഹാരം നടത്തുന്നുണ്ട്. ജനസാന്ദ്രത കൂടിയിടത്താണ് ഇപ്പോൾ ശല്യം വർദ്ധിക്കുന്നത്. തടയാൻ ശ്രമിക്കുമ്പോൾ തിരിച്ച് ആക്രമിക്കാറുമുണ്ടെന്ന് ജനങ്ങൾ പറയുന്നു. പാകാമാകാത്ത ചക്കയും കരിക്കും എല്ലാം നശിപ്പിക്കുന്നതും പതിവാണ്. പഞ്ചായത്ത് ഇടപെട്ട് വനപാലകരുമായി സഹകരിച്ച് പ്രശ്നത്തിന് ഒരു ശാശ്വത പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം.
പ്രദേശത്ത് വ്യാപക നാശം
വീട്ടിനുള്ളിലെ ഭക്ഷണ സാധനങ്ങൾ ഉൾപ്പെടെ കുരങ്ങുകൾ എടുത്തുകൊണ്ടു പോകു. മേൽക്കൂരയിലെ ഓടുകൾ ഇളക്കുക്കുകയും അലക്കിയിട്ട വസ്ത്രങ്ങൾ എടുത്തുകൊണ്ടു പോകുന്നതും പതിവാണ്.
വാഴ തുടങ്ങി എല്ലാവിധ കൃഷികളും വ്യാപകമായി നശിപ്പിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |