
അടൂർ : കാർ യാത്രക്കാരനെ സംഘം ചേർന്ന് മർദ്ദിച്ച് മൊബൈൽ ഫോൺ തട്ടിയെടുത്ത കേസിൽ ഒന്നാം പ്രതിയെ അടൂർ പൊലീസ് പിടികൂടി. കൊടുമൺ പുതുമല ചിരണിക്കൽസ്വദേശിയായ ഷാജിവിലാസത്തിൽ സുധി ഷാജി(27) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം പുലർച്ചെ അടൂരിൽ നിന്ന് മണ്ണടി ഭാഗത്തേക്ക് കാറിൽ പോവുകയായിരുന്ന യാത്രക്കാരനെ അടൂർ നെല്ലിമൂട്ടിപ്പടിയിൽ വച്ച് പ്രതികൾ കാറിനു കുറുകെ തങ്ങളുടെ കാറിട്ട് തടഞ്ഞ ശേഷം ഡ്രൈവറെ കമ്പിവടി കൊണ്ട് അടിച്ചു. കാറും തകർത്തു. പിന്നീട് മൊബൈൽ ഫോൺ പിടിച്ചുവാങ്ങി കടന്നു . സംഘത്തിൽ നാലുപേർ ഉണ്ടായിരുന്നു. അടൂർ പൊലീസ് ഇൻസ്പെക്ടർ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സബ് ഇൻസ്പെക്ടർ അനൂപ് രാഘവൻ എ.എസ് ഐ. വിനോദ്, സിപിഒ മാരായ അർജുൻ, മനോജ്,ഇജാസ്,സുധീഷ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. റിമാൻഡ് ചെയ്തു. മറ്റു പ്രതികൾ ഒളിവിലാണ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |