
കോന്നി: കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെയും ദേശീയ ഹരിതസേനയുടേയും നേതൃത്വത്തിൽ കോന്നി ഉപ വിദ്യാഭ്യാസ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിലെ കുട്ടികൾക്കായി കോന്നി റിപ്പബ്ലിക്കൻ വി.എച്ച്.എസ് എസിൽ വച്ച് ശാസ്ത്ര ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം എസ് സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ദേശീയ ഹരിത സേന ജില്ലാ കോ ഓർഡിനേറ്റർ ബൈജു വി പിള്ള അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ: പി ജി ഫിലിപ്പ് . ബിജു മാത്യു . സ്കൂൾ ഹെഡ് മാസ്റ്റർ ആർ.സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |