
തൃശൂർ: രാജ്യാന്തര ഫോക്‌ലോർ ചലച്ചിത്രമേള 15 മുതൽ 22 വരെ ജില്ലയിലെ 15 വേദികളിലായി നടക്കും. ലോകമെമ്പാടുമുള്ള ഗോത്ര - നാടോടി സംസ്‌കാരങ്ങളുടെ പ്രദർശനമൊരുക്കുന്ന 88 രാജ്യങ്ങളിലെ 450ൽപ്പരം ഹ്രസ്വചിത്രങ്ങൾ, ഡോക്യുമെന്ററികൾ, ഫീച്ചർ ഫിലിം പ്രദർശിപ്പിക്കും. തൃശൂർ രാജ്യാന്തര ചലച്ചിത്ര മേള, ഭൗമം സോഷ്യൽ ഇനിഷ്യേറ്റീവ്, തൃശൂർ സെന്റ് തോമസ് കോളജ് സെന്റർ ഫോർ മീഡിയ സ്റ്റഡീസ്, നാട്ടുകലാകാരക്കൂട്ടം എന്നിവയുടെ നേതൃത്വത്തിലാണ് മേള. 15ന് വൈകിട്ട് അഞ്ചിന് സെന്റ് തോമസ് കോളജ് മെഡ്‌ലിക്കോട്ട് ഹാളിൽ മേയർ ഡോ. നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികളായ എം.പി.സുരേന്ദ്രൻ, ഡോ. കെ.ഗോപിനാഥൻ, ഡോ. പി.രഞ്ജിത്ത്, ഫാ. ഫിജോ, ചെറിയാൻ ജോസഫ് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |