
തൃശൂർ: കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാർ കാസർകോഡ് നിന്ന് തിരുവനന്തപുരം വരെ നടത്തുന്ന കേരളയാത്രയ്ക്ക് നാളെ ചാവക്കാട് മുനിസിപ്പൽ ഗ്രൗണ്ടിൽ സ്വീകരണം നൽകും. 'മനുഷ്യർക്കൊപ്പം' എന്ന സന്ദേശത്തോടെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷികത്തിന്റെ ഭാഗമായി കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് യാത്ര. രാവിലെ ഒമ്പതിന് ജില്ലാ അതിർത്തിയായ ചെറുതുരുത്തിയിൽ ജില്ലാ നേതാക്കൾ യാത്രയെ സ്വീകരിക്കും. വൈകിട്ട് നാലിന് ചാവക്കാട് ചേരുന്ന സ്വീകരണ സമ്മേളനം മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ പ്രസിഡന്റ് ഫസൽ തങ്ങൾ, ജനറൽ സെക്രട്ടറി പി.യു.അലി, കൺവീനർമാരായ സി.വി.മുസ്തഫ സഖാഫി, എം.എസ്.മുഹമ്മദ് ഹാജി എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |