
തിരുവനന്തപുരം: എസ്.ഐ.ആറിൽ പ്രവാസി വോട്ടർമാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടിയെടുക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഒാഫീസർ രത്തൻ.യു. ഖേൽക്കർ. പ്രവാസി സംഘടനകളുടെ ഒാൺലൈൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വി.ഐ.പി പ്രവാസി വോട്ടർമാർക്ക് നേരിട്ട് ഹിയറിംഗിന് ഹാജരാകാതെ വെരിഫിക്കേഷൻ പൂർത്തിയാക്കാൻ സംവിധാനമൊരുക്കി.
പ്രവാസികളുടെ പ്രശ്നങ്ങൾ ഇ മെയിൽ ആയി ലോകകേരള സഭയ്ക്ക് അയച്ചാൽ അത് ഇലക്ഷൻ ഒാഫീസിലെത്തിക്കാൻ സംവിധാനമൊരുക്കും. അത് പരിഗണിച്ച് സാധ്യമായ പരിഹാരം ഉണ്ടാക്കും. ഫോം 6എ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിലവിൽ എന്തെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് പരിഹരിക്കുന്നതിനുള്ള നടപടികൾ ഉടൻ സ്വീകരിക്കുമെന്നും അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |