
അമ്പലപ്പുഴ: ജപ്പാൻ ആസ്ഥാനമായുള്ള ലോക പരിസ്ഥിതി സംഘടനയായ ഓർഗനൈസേഷൻ ഫോർ ഇൻഡസ്ട്രിയൽ സ്പിരിച്വൽ കൾച്ചറൽ അഡ്വാൻസ്മെന്റ് – ഇന്റർനാഷണൽ ( ഒ.ഐ. എസ്. സി. എ ഇന്റർനാഷണൽ ) ആലപ്പുഴ ചാപ്റ്ററിന്റെ പ്രവർത്തനോദ്ഘാടനവും കുട്ടനാടൻ ഫെസ്റ്റിനോടനുബന്ധിച്ചുള്ള പരിസ്ഥിതി സംവാദ സദസ്സും സംഘടിപ്പിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അലിയാർ എം മാക്കിയിൽ ഉദ്ഘാടനം ചെയ്തു. ഓയിസ്ക ആലപ്പുഴ ചാപ്റ്റർ പ്രസിഡന്റ് പ്രൊഫ. വി.നാരായണൻ നമ്പൂതിരി അദ്ധ്യക്ഷനായി. ഓയിസ്കയുമായി സഹകരിച്ച് ജെ.സി.ഐ പുന്നപ്ര നടപ്പിലാക്കുന്ന സുസ്ഥിര ഹരിത സംരക്ഷണ പദ്ധതിയുടെ ഉദ്ഘാടനം ജെ.സി.ഐ പ്രസിഡന്റ് റിസാൻ എ. നസീർ വൃക്ഷത്തൈകൾ വിതരണം ചെയ്ത് നിർവഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |