
റാന്നി: താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ ഗ്രന്ഥശാലകളിലെ യു.പി,ഹൈസ്‌കൂൾ കുട്ടികൾക്കായി കലാസാഹിത്യ മത്സരം സർഗോത്സവം നടത്തി. റാന്നി എം.എസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന പരിപാടി സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവംഗം പി.ആർ പ്രസാദ് ഉദ്ഘാടനം ചെയ്തു.താലൂക്ക് പ്രസിഡന്റ് എം.വി പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ എക്സിക്യൂട്ടീവംഗങ്ങളായ കോമളം അനിരുദ്ധൻ,എസ് ഹരിദാസ്,എം.എസ് സ്‌കൂൾ പ്രിൻസിപ്പൽ സ്മിജു ജേക്കബ്,താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പ്രൊഫ.വി.ആർ വിശ്വനാഥൻ നായർ,പി.ആർ സജീവ്, തോമസ് ശാമുവേൽ,വി.എം പ്രകാശ്,പി ചന്ദ്രമോഹൻ,എസ് അജിത്ത് എന്നിവർ പ്രസംഗിച്ചു.തുടർന്ന് വിവിധ വിഭാഗങ്ങളിലായി മത്സരങ്ങൾ നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |