
കാഞ്ഞങ്ങാട് : ഒഴിഞ്ഞവളപ്പ് പ്രതിഭാ ക്ലബ്ബിന്റെ ഗോൾഡൻ ജൂബിലി ആഘോഷം പ്രതിഭോത്സവം 2026 ഏപ്രിൽ മുതൽ ഒരു വർഷം വൈവിധ്യമാർന്ന പരിപാടികളോടെ നടക്കും.സംഘാടകസമിതി ഓഫീസ് നഗരസഭ ചെയർപേഴ്സൺ വി.വി.രമേശൻ നാടമുറിച്ച് ഉദ്ഘാടനം ചെയ്തു. ഫണ്ട് ശേഖരണം നീലേശ്വരം നഗരസഭാ ചെയ്മാൻ പി.പി.മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു.വി.വി.രമേശനും മുഹമ്മദ് റാഫിക്കും ടി.കെ.വിജയൻ, എൻ.വി. രംഭ എന്നിവർ ഉപഹാരം നൽകി.സംഘാടകസമിതി ചെയർമാൻ പി.കെ.നിഷാന്ത് അദ്ധ്യക്ഷത വഹിച്ചു. ഒ.വി.ശ്രീകാന്ത്, ഷഹീർ ഒഴിഞ്ഞവളപ്പ്, ടി.വി.ജനാർദ്ദനൻ,കെ.കരുണാകരൻ , രാമചന്ദ്രൻ പുഞ്ചാവി എന്നിവർ ഫണ്ട് നൽകി.കൗൺസിലർമാരായ എൻ.ഉണ്ണികൃഷ്ണൻ, പി.വി.മണി, ഫിനാൻസ് കമ്മിറ്റി ചെയർമാൻ പ്രദീപൻ മരക്കാപ്പ്, എം.വി.പവിത്രൻ, സുമേഷ് പുളിക്കൽ എന്നിവർ സംസാരിച്ചു ഒ.വിഖിൽ സ്വാഗതവും രജീഷ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |