
കോട്ടയം : കുടുംബശ്രീയുടെ മീറ്റ് പോയിന്റ് ടേക് എവേ കൗണ്ടറുകൾക്ക് തുടക്കമായി. പ്രഭാത ഭക്ഷണം, രാത്രി ഭക്ഷണം, ലഘു ഭക്ഷണങ്ങൾ എന്നിവ ലഭ്യമാകും. ആദ്യഘട്ടമായി നാല് കൗണ്ടറുകളാണ് ആരംഭിച്ചത്. കുറവിലങ്ങാട് കോഴ, പാമ്പാടി, മാടപ്പള്ളി, സംക്രാന്തി എന്നിവിടങ്ങളിലാണിത്. ബ്രോസ്റ്റഡ് ചിക്കൻ, ചിക്കൻ നഗെട്ട്‌സ്, കബാബ്, മോമോസ്, സമൂസ, ചിക്കൻ 65, ചിക്കൻ ലോലിപോപ്‌സ്, ചിക്കൻ ബ്രീഡഡ് പോപ്‌സ്, ചിക്കൻ മീറ്റ് ബേൾസ് എന്നിവ ലഭിക്കും. ഭക്ഷ്യവിഭവങ്ങളുടെ ഗുണമേന്മ, അടിസ്ഥാന സൗകര്യങ്ങൾ, എന്നിവയിലടക്കം ഏകീകൃത മാതൃകയിലാണ് സംരംഭം ആരംഭിച്ചിരിക്കുന്നത്. ടേക്ക് എവേ കൗണ്ടറുകൾ എല്ലായിടത്തും പൂർത്തിയാകുന്നതോടെ 200ലേറെ വനിതകൾക്ക് സുസ്ഥിര തൊഴിലും വരുമാനവും ലഭ്യമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |