
പത്തനംതിട്ട: ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 23, 24, 25 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന ദേശീയ പരിസ്ഥിതി സമ്മിറ്റിനോടനുബന്ധിച്ച് ജില്ലാതല ഉപന്യാസ രചനാ മത്സരം നടത്തുന്നു. എച്ച്.എസ്, എച്ച്.എസ്.എസ്, കോളേജ് വിദ്യാർത്ഥികൾക്കാണ് അവസരം. ഒരു സ്‌കൂളിൽ നിന്ന് ഒരു വിദ്യാർത്ഥിക്ക് പങ്കെടുക്കാം. പേര്, മേൽവിലാസം, ഫോൺ നമ്പർ എന്നിവ പ്രധാന അദ്ധ്യാപകർ, പ്രിൻസിപ്പൽ മുഖേന ഹരിതകേരളം മിഷൻ ജില്ലാ ഓഫീസിന്റെ harithakeralamissionpta@gmail.com എന്ന മെയിലിലേക്കോ 9645607918 എന്ന വാട്‌സ്ആപ്പ് നമ്പരിലേക്കോ 22ന് മുമ്പ് അയയ്ക്കണം. ഫോൺ: 9400242712.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |