
തൃശൂർ: നാളെ മുതൽ തൃശൂരിൽ നടക്കുന്ന സംസ്ഥാന സാങ്കേതിക ഹൈസ്‌കൂൾ കലോത്സവത്തിന്റെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം ചേർന്നു. ഡെപ്യൂട്ടി കളക്ടർ കെ.ജി.പ്രാൻസിംഗ് നേതൃത്വം നൽകി. കലോത്സവ നഗരിയിലും പരിസരങ്ങളിലും പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് യോഗം ചർച്ച ചെയ്തു. തീപിടുത്തം ഉൾപ്പെടെയുള്ള അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ഫയർ ആൻഡ് റെസ്‌ക്യൂ വിഭാഗം സജ്ജമായിരിക്കുമെന്ന് യോഗം അറിയിച്ചു.
ഭക്ഷണത്തിന്റെ ഗുണനിലവാരം ഫുഡ് സേഫ്റ്റി വിഭാഗം കർശനമായി നിരീക്ഷിക്കും. അനിൽകുമാർ (ഫയർ ആൻഡ് റെസ്‌ക്യൂ),സി.ആർ. ബീന(അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ, ബിൽഡിംഗ്), വി.ഡി. മനോജ്, സിന്ധ്യ ലക്ഷ്മി,അഭിജിത്ത്, വി.എച്ച്.അഫ്‌റഫ് , അൽജോ.സി. ചെറിയാൻ, എൻ.ജി. സുവൃത കുമാർ സി.പി.ബൈജു, സ്‌കൂൾ സൂപ്രണ്ട് പി. ജയപ്രസാദ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |