
കൊടുങ്ങല്ലൂർ: സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ക്യാപ്റ്റനായ എൽ.ഡി.എഫ് തെക്കൻ മേഖല ജാഥക്ക് ഫെബ്രുവരി 6 ന് സ്വീകരണം നൽകും. വൈകീട്ട് 4 ന് കുഞ്ഞികുട്ടൻ തമ്പൂരാൻ ചത്വരത്തിൽ നടക്കുന്ന പരിപാടിയുടെ സംഘാടക സമിതി രൂപീകരിച്ചു. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.കെ. ഡേവീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സി.സി. വിപിൻ ചന്ദ്രൻ അദ്ധ്യക്ഷനായി. സി.പി.എം ഏരിയ സെക്രട്ടറി മുസ്താക്ക് അലി, എം.ആർ. അപ്പുക്കുട്ടൻ, വേണു വെണ്ണറ, പി.പി. സുഭാഷ്, കെ.ആർ.ജൈത്രൻ, കെ.എസ്. കൈസാബ്, ഷീല രാജ്കമൽ, നഗരസഭ ചെയർപേഴ്‌സൺ ഹണി പിതാംബരൻ, സുമിത നിസാഫ്, ഡേവീസ് കണ്ണംമ്പിള്ളി, ശിവൻ കരിയത്തു പറമ്പിൽ, അഡ്വ : അരുൺ മേനോൻ,എം.രാജേഷ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |