ചാലക്കുടി: 2026 ലെ പൗലോസ് താക്കോൽക്കാരൻ പുരസ്‌കാരം ചാലക്കുടി എസ്.എച്ച്. കോളേജ് പ്രിൻസിപ്പൽ റവ.സിസ്റ്റർ ഡോ. ഐറിന്. ചാലക്കുടിയുടെ സാമൂഹ്യ - സാംസ്‌കാരിക മേഖലകളിൽ നൽകിയ സംഭാവനകളും എസ്. എച്ച്. കോളേജിന് സ്വയം ഭരണാവകാശം നേടിയെടുക്കാനും കോളേജിന്റെ വളർച്ചയിലും വഹിച്ച നേതൃപരമായ പങ്കും പരിഗണിച്ചാണ് അവാർഡ്. 25000 രൂപയും പ്രശസ്തി ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ഫെബ്രുവരി 2 ന് വൈകീട്ട് 4 ന് ടൗൺ ഹാളിൽ നടക്കുന്ന പൗലോസ് താക്കോൽക്കാരൻ അനുസ്മരണ യോഗത്തിൽ അവാർഡ്് സമ്മാനിക്കുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ അഡ്വ. സി. ടി. സാബു, യു.എസ്. അജയകുമാർ, ട്രഷറർ അഡ്വ. പി.ഐ. മാത്യു എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |