
ചാലക്കുടി: സൗത്ത് ഇന്ത്യൻ ഇന്റർ കോളേജിയറ്റ് വനിതാ ബാസ്‌ക്കറ്റ്ബാൾ ടൂർണ്ണമെന്റ് പ്രമുഖ കോളേജുകളിലെ ടീമുകളെ പങ്കെടുപ്പിച്ച് ചാലക്കുടി എസ്.എച്ച് കോളേജിൽ നടത്തുമെന്ന് സംഘാടകർ അറിയിച്ചു. 22, 23, 24 തീയതികളിലാണ് ടൂർണമെന്റ്. 22ന് രാവിലെ 9.30ന് തുടങ്ങും. വിജയികൾക്ക് വർഗ്ഗീസ വട്ടോലി സ്മാരക ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് എം.എൽ. ജേക്കബ്ബ് സ്മാരക ട്രോഫിയും സമ്മാനിക്കും. 24ന് ഉച്ചയ്ക്ക് ഒന്ന് മുതൽ അന്തർദേശിയ മോഡലുകൾ പങ്കെടുക്കുന്ന മെഗാ ഫാഷൻ ഷോ അരങ്ങേറും. വൈകീട്ട് 6.30ന് സമാപനസമ്മേളനം. സനീഷ്‌കുമാർ ജോസഫ് എം.എൽ.എ മുഖ്യാതിഥിയാകും. ഡോ. സിസ്റ്റർ ഐറിൻ, സാജു പാത്താടൻ, ഇട്ടൂപ്പ് കോനൂപറമ്പൻ, ദേവസ്സികുട്ടി പനേക്കാടൻ, ഡോ. ജെസ്മി ജോസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |