
ആറ്റിങ്ങൽ: വാമനപുരം നദിയിലെ ജലനിരപ്പ് താഴുന്നു. ജലസംഭരണത്തിനായി പൂവമ്പാറയിൽ ചെക്ക് ഡാം താത്കാലികമായി ഉയർത്താനുള്ള നിർമ്മാണം, കൊല്ലമ്പുഴയിലെ ചെക്ക്ഡാമിന്റെ നിർമ്മാണവും മന്ദഗതിയിലാണ്. പൂവമ്പാറ പാലത്തിനു സമീപത്തെ ബണ്ടിനു മുകളിൽ, നിർമ്മിക്കുന്ന താത്കാലിക ബണ്ടിന്റെ പണികളും ഇതുവരെ ആരംഭിച്ചിട്ടില്ല. ചിറയിൻകീഴ്,വർക്കല,നെടുമങ്ങാട് തുടങ്ങി, ജില്ലയിലെ പകുതിയോളം ഭാഗങ്ങളിലെ ജനങ്ങളുടെ ദാഹമകറ്റുന്നത് വാമനപുരം നദിയാണ്. വേനലടുക്കുമ്പോൾ പൂവമ്പാറയിലെ തടയണയുടെ മേൽത്തട്ട് തെളിഞ്ഞുവരികയാണ്. കുടിവെള്ളക്ഷാമം രൂക്ഷമാകുന്നതിന് മുമ്പേ താത്കാലിക തടയണ നിർമ്മിക്കണമെന്ന ജനങ്ങളുടെ ആവശ്യമാണ് ഇഴഞ്ഞുനീങ്ങുന്നത്.
വില്ലനായി എതിർപ്പ്
വാമനപുരം നദിയിൽ ജലസംരക്ഷണത്തിനായി പൂവമ്പാറയിൽ ചെക്ക് ഡാം നിർമ്മിച്ചതുമാത്രമാണ് ആകെയുണ്ടായ നടപടി. വേനൽക്കാലത്ത് കടലിൽനിന്നുള്ള ഉപ്പുവെള്ളം നദിയിൽ കലരാതിരിക്കാനാണ് ചെക്ക്ഡാം നിർമ്മിച്ചത്. അതേസമയം നിർദ്ദിഷ്ട ഉയരത്തിൽ ഡാം നിർമ്മിക്കാൻ നാട്ടുകാർ എതിർപ്പ് പ്രകടിപ്പിച്ചതോടെ അന്ന് ഒരു മീറ്ററോളം ഉയരം കുറച്ചിരുന്നു. ഇപ്പോൾ വർഷംതോറും വേനൽക്കാലത്ത് ചെക്ക്ഡാമിന്റെ ഉയരം താത്കാലികമായി ഉയർത്താൻ ലക്ഷങ്ങളാണ് ചെലവാക്കുന്നത്.
ചിറയിൻകീഴ്,വർക്കല താലൂക്കുകൾക്കായി പരവൂർപ്പുഴ കടവിലും സമീപപ്രദേശങ്ങളിലും 3ലക്ഷത്തിലധികം ഗാർഹിക കണക്ഷനുകൾക്കായി ഒരു ഡസനോളം പമ്പുഹൗസുകൾ പ്രവർത്തിക്കുന്നുണ്ട്.
*നിലവിൽ വാമനപുരം നദിയിലെ കുടിവെള്ള പദ്ധതികൾ - 19
നിർമ്മിക്കുന്നത്
നീളം.... 45മീറ്റർ, വീതി...1മീറ്റർ, ഉയരം....... 1 മീറ്റർ, ചെലവ് ....... 15 ലക്ഷം.
*കൊല്ലമ്പുഴയിലെ ചെക്ക് ഡാം നിർമ്മാണ ചെലവ് 45 കോടി.
*പദ്ധതി മുടങ്ങിയിട്ട് 7 മാസം
കൊല്ലമ്പുഴയിലെ ചെക്ക്ഡാം നിർമ്മാണം വഴി കുടിവെള്ള വിതരണം കാര്യക്ഷമമാക്കാമെന്ന പ്രതീക്ഷയിലാണ് പദ്ധതി ആരംഭിച്ചത്. നദിക്കരയിൽ ഇരുവശത്തും 500മീറ്റർ ദൂരത്തിൽ താത്കാലിക പാർശ്വഭിത്തി നിർമ്മിക്കുക മാത്രമാണ് ചെയ്തത്. നിർമ്മാണ ചുമതല കേരള ഇറിഗേഷൻ വകുപ്പിനും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |