
കാക്കനാട്: എറണാകുളം പാർലമെന്റ് മണ്ഡലത്തിൽ ഹൈബി ഈഡൻ എം.പി. നടപ്പിലാക്കുന്ന നോ എൻട്രി ലഹരി വിരുദ്ധ ക്യാമ്പയിൻ തൃക്കാക്കര നഗരസഭയിൽ തുടക്കം കുറിച്ചു. തൃക്കാക്കര നഗരസഭ സംഘടിപ്പിച്ച പ്രഖ്യാപന സമ്മേളനം ഹൈബി ഈഡൻ എം.പി.
ഉദ്ഘാടനം ചെയ്തു. തൃക്കാക്കര നഗരസഭ ചെയർമാൻ റാഷിദ് ഉള്ളംപിള്ളി അദ്ധ്യക്ഷത വഹിച്ചു. നടൻ അജു വർഗീസ് മുഖ്യാതിഥിയായി. ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി, കൊച്ചി ഫ്യൂച്ചർ കേരള മിഷന്റെ പിന്തുണയോടെ ഫോർത്ത് വേവ് ഫൗണ്ടേഷനാണ് വിവിധ ഘട്ടങ്ങളിലായി പദ്ധതി നടപ്പിലാക്കുന്നത്. ഡോ.ജെ. ലത, സി.സി. ജോസഫ്, അഡ്വ. ഷെറീന ഷുക്കൂർ, എം.എസ്.അനിൽ കുമാർ, പി.എസ്.സുജിത്, ടിനു ജിപ്സൺ, ടി.ടി.ബാബു,എം.ടി.ഓമന, സി.പി.സാജൽ, എം.സി.ദിലീപ് കുമാർ, സേവ്യർ തായങ്കരി, ഹംസ മൂലയിൽ, ടി.കെ.സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |