തിരുവനന്തപുരം: ട്രാഫിക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട ഇ-ചെല്ലാനുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനായി തിരുവനന്തപുരം സിറ്റി പൊലീസും മോട്ടോർ വാഹന വകുപ്പും സംയുക്തമായി അദാലത്ത് സംഘടിപ്പിക്കും.ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ പട്ടം ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് യൂണിറ്റിലാണ് അദാലത്ത്.പൊലീസും മോട്ടോർ വാഹന വകുപ്പും വിവിധ ജില്ലകളിലായി രജിസ്റ്റർ ചെയ്തിട്ടുള്ളതും നിലവിൽ കോടതിയുടെ പരിഗണനയിലുള്ളതുമായ എല്ലാ ഇ-ചെല്ലാനുകളും അദാലത്തിൽ പരിഗണിക്കും. പിഴക്കുടിശ്ശികയുള്ള വാഹന ഉടമകൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. കൂടുതൽ വിവരങ്ങൾക്ക്: 9497930055
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |