ബേപ്പൂർ : റോഡിലും ഇടവഴികളിലും ഒഴിഞ്ഞ പറമ്പിലും തമ്പടിക്കുന്ന തെരുവുനായ്ക്കളെ പേടിച്ച് പുറത്തിറങ്ങാനാവാതെ ബേപ്പൂർ വാസികൾ. ഇന്നലെ ആർ.എം ആശുപത്രിയ്ക്ക് മുന്നിലെ ഇടവഴിയിൽ വെച്ച് ഒരു സ്ത്രിയുടെ സാരി തെരുവുനായ കടിച്ചു വലിക്കുകയും ഒരു യുവാവിനെ കടിച്ച് പരിക്കേൽപിക്കുകയും ചെയ്തു. യുവാവ് ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞ ദിവസം പള്ളിത്തുമ്പ് പറമ്പിൽ പിലാക്കിൽ മൂന്നുപേർക്ക് തെരുവുനായയുടെ കടിയേറ്റു. ഒരാഴ്ച മുമ്പ് ചെമ്പക കോളനിയ്ക്ക് സമീപം രണ്ടുപേർക്ക് കടിയേറ്റിരുന്നു. ബോട്ട് യാർഡുകളിൽ വെച്ച് തൊഴിലാളികളെ തെരുവുനായ കടിച്ചിരുന്നു. ചീർപ്പ് പാലത്തിന് സമീപം, ഓലശ്ശേരി കടവ്, ഫിഷറീസ് സ്ക്കൂളിന് സമീപം , മാവിൻ ചുവട് ഭാഗം എന്നിവിടങ്ങളിലെല്ലാം തെരുവുനായ്ക്കൾ കൂട്ടമായെത്തി ആളുകൾക്കുനേരെ കുരച്ച് ചാടുകയാണ്. തെരുവുനായ്ക്കളെ പിടികൂടി ഭീതി അകറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |