തൃശൂർ: എ.ഡി.എസും സി.ഡി.എസും പിടിച്ചെടുക്കാൻ ശക്തമായ പ്രവർത്തനവുമായി മുന്നണികൾ രംഗത്തെത്തിയതോടെ കുടുംബശ്രീകൾ തിരഞ്ഞെടുപ്പ് ചൂടിലേക്ക്. നിലവിൽ ഭൂരിഭാഗം സി.ഡി.എസുകളും ഇടതുപക്ഷത്തിന്റെ നിയന്ത്രണത്തിലാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട ഇടതുപക്ഷം ബ്രാഞ്ച് തലം മുതൽ യോഗം തുടങ്ങി. നിലവിൽ അയൽക്കൂട്ട അദ്ധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പ് പൂർത്തിയായി. 100 സി.ഡി.എസ് രൂപീകരണത്തിന്റെ മുന്നോടിയായാണ് അയൽക്കൂട്ടങ്ങൾ രൂപീകരിച്ചത്. രണ്ടാം ഘട്ടത്തിൽ 22 മുതൽ 28 വരെ അയൽക്കൂട്ട അദ്ധ്യക്ഷന്മാർക്ക് പഞ്ചായത്ത് അടിസ്ഥാനത്തിൽ പരിശീലനം നൽകും. 30 മുതൽ ഫെബ്രുവരി മൂന്ന് വരെ അയൽക്കൂട്ട അംഗങ്ങളുടെയും നാലാം ഘട്ടത്തിൽ ഏഴ് മുതൽ 11 വരെ എ.ഡി.എസ് തിരഞ്ഞെടുപ്പും അഞ്ചാം ഘട്ടത്തിൽ ഫെബ്രുവരി 20ന് സി.ഡി.എസ് തിരഞ്ഞെടുപ്പും നടക്കും. ഫെബ്രുവരി 21ന് പുതിയ ഭരണസമിതി ചുമതലയേൽക്കും. വായ്പാ കുടിശിക ഉള്ളവർക്ക് സി.ഡി.എസുകളിലേക്ക് മത്സരിക്കാനാവില്ല.
32 സീറ്റ് സംവരണം
100 സി.ഡി.എസുകളിൽ 31 ചെയർപേഴ്‌സൺ പട്ടിക ജാതി വിഭാഗത്തിൽ നിന്നും ഒരാൾ പട്ടിക വർഗ്ഗ വിഭാഗത്തിൽ നിന്നുമാണ്. കഴിഞ്ഞതവണ സംവരണ സി.ഡി.എസുകളായ വരന്തരപ്പിള്ളി, വത്തോൾ നഗർ, കോർപറേഷൻ 2 , ഇരിങ്ങാലക്കുട 1 , തെക്കുംകര, ഏങ്ങണ്ടിയൂർ, കൊരട്ടി, കുന്നംകുളം, വലപ്പാട്, ചാഴൂർ, കാട്ടൂർ, പുന്നയൂർ, പുന്നയൂർക്കുളം, പുതുക്കാട്, വരവൂർ, കോടശേരി, അന്നമനട, എരുമപ്പെട്ടി, കടവല്ലൂർ, ആളൂർ, നാട്ടിക, വെങ്കിടങ്ങ്, പാവറട്ടി, വാടാനപ്പിള്ളി, മണലൂർ, എടത്തിരുത്തി, പഴയന്നൂർ, പൂമംഗലം എന്നീ 28 സി.ഡി.എസുകളെ ഒഴിവാക്കിയായിരുന്നു നറുക്കെടുപ്പ്. 15 ശതമാനത്തിൽ അധികം എസ്.സി അയൽക്കൂട്ട അംഗങ്ങളുള്ള സി.ഡി.എസുകളിൽ നിന്ന് നറുക്കെടുത്താണ് സംവരണം നിശ്ചയിച്ചത്. അഞ്ച് ശതമാനത്തിലധികം എസ്.ടി. അംഗങ്ങൾ ഉള്ളവയിൽ നിന്നാണ് എസ്.ടി വിഭാഗത്തിന്റെ സംവരണം.
പട്ടികജാതി
സംവരണ സി.ഡി.എസുകൾ
കൊണ്ടാഴി, വടക്കേക്കാട്, ഒരുമനയൂർ, കൊടകര, കാടുകുറ്റി, മുളങ്കുന്നത്തുകാവ്, പോർക്കുളം, തൃശൂർ കോർപറേഷൻ 1, പാറളം, കടപ്പുറം, ഇരിങ്ങാലക്കുട 2, ഗുരുവായൂർ 2, മാള, അടാട്ട്, തിരുവില്വാമല, പാഞ്ഞാൾ, ചൂണ്ടൽ, താന്ന്യം, പറപ്പൂക്കര, വേലൂർ, വടക്കാഞ്ചേരി 1, ചേർപ്പ്, ഗുരുവായൂർ 1, വല്ലച്ചിറ, പരിയാരം, പെരിഞ്ഞനം, തളിക്കുളം, ദേശമംഗലം, മുല്ലശേരി, കുന്നംകുളം 2, കാറളം.
പട്ടിക വർഗ സംവരണം
അതിരപ്പിള്ളി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |