വിതുര: തോട്ടുമുക്കിൽ നിന്ന് ആനപ്പെട്ടി ഭാഗത്തേക്കുള്ള ഇടറോഡിന് ഒടുവിൽ ശാപമോക്ഷം.വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ചാണ് റോഡ് ഗതാഗതയോഗ്യമാക്കിയത്. പൊൻമുടി - തിരുവനന്തപുരം സംസ്ഥാനപാതയിൽ തൊളിക്കോട് പഞ്ചായത്തിലെ തോട്ടുമുക്ക് ജംഗ്ഷനിലെ റോഡാണിത്. വർഷങ്ങളായി തകർന്ന് തരിപ്പണമായി കിടന്നയിവിടെ വാഹന- കാൽനടയാത്ര ദുസ്സഹമായിരുന്നു.പതിവായുണ്ടാകുന്ന അപകടങ്ങളിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.റോഡിന്റെ അവസ്ഥ ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തിന് തോട്ടുമുക്ക് വാർഡ്മെമ്പർ തോട്ടുമുക്ക് അൻസർ പരിഹാരം കാണുകയായിരുന്നു. ഇതിനെ തുടർന്നാണ് മുൻ ബ്ലോക്ക് പഞ്ചായത്തംഗം എസ്.എസ്.ഫർസാന ഫണ്ട് അനുവദിക്കുകയും, അടിയന്തരമായി നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുകയും ചെയ്തത്.
ആനപ്പെട്ടി റോഡ് നിർമ്മാണം
പുരോഗമിക്കുന്നു
തൊളിക്കോട് പഞ്ചായത്തിലെ തോട്ടുമുക്കിൽനിന്ന് ആനപ്പെട്ടിയിലേക്കുള്ള റോഡിന്റെ നിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. സ്കൂൾ വാഹനങ്ങളടക്കം ധാരാളം വാഹനങ്ങൾ കടന്നുപോകുന്ന റോഡാണ് വർഷങ്ങളായി തകർന്നുകിടന്നിരുന്നത്. നേരത്തേ ജില്ലാ പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് റോഡ് ടാറിംഗ് നടത്തിയെങ്കിലും വർഷങ്ങൾ പിന്നിട്ടപ്പോൾ തകർന്നു. മാസങ്ങൾക്ക് മുമ്പ് റോഡിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ തുടർന്ന് മുൻ ജില്ലാപഞ്ചായത്ത് സ്റ്റാൻഡിംഗ്കമ്മിറ്റി അദ്ധ്യക്ഷ എസ്.സുനിത റോഡ് സന്ദർശിക്കുകയും അടിയന്തരമായി 25 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തിരുന്നു.
ഓടകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാവാറായി. ടാറിംഗ് ഉടൻ ആരംഭിക്കുമെന്ന് തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ഷെമിഷംനാദും,തോട്ടുമുക്ക് വാർഡ് മെമ്പർ ഷംനാനവാസും അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |