മാനന്തവാടി: താലൂക്ക് ലൈബ്രറി കൗൺസിൽ നടത്തിയ താലൂക്കുതല സർഗോത്സവത്തിൽ 40 പോയന്റുകൾ നേടി കാവനക്കുന്ന് അക്ഷര ജ്യോതി ഗ്രന്ഥാലയം ഒന്നാം സ്ഥാനം കരസ്ഥമാക്കി. 37 പോയന്റുകൾ നേടിയ മാനന്തവാടി പഴശ്ശിരാജ ഗ്രന്ഥാലയം റണ്ണേഴ്സ് അപ്പ് ട്രോഫി നേടി. താലൂക്കിലെ വിവിധ വായനശാലകളിൽ നിന്നായി 300 കലാകാരന്മാർ പങ്കെടുത്തു. സർഗോത്സവം മാനന്തവാടി നഗരസഭ ചെയർപേഴ്സൺ ജേക്കബ്ബ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. കെ.ഷബിത അദ്ധ്യക്ഷത വഹിച്ചു. പി.കെ. സുധീർ, എസ്. സത്യവതി, എ.വി. മാത്യു, പി.ടി. സുഭാഷ്, വി. സുരേഷ് കുമാർ, ഷാജൻ ജോസ്, പി. സുരേഷ് ബാബു, വി. സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |