തൃശൂർ: സെന്റ് മേരീസ് കോളേജ് 80-ാം ജൂബിലി ആഘോഷങ്ങൾ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു.
സെന്റ് മേരീസ് കോളേജ് (ഓട്ടോണമസ്) മാനേജർ സിസ്റ്റർ പി.പി. സാലി അദ്ധ്യക്ഷത വഹിച്ചു. 1946ൽ തൃശൂർ ജില്ലയിലെ ആദ്യ വനിതാ കോളേജായി സ്ഥാപിതമായതാണ് സെന്റ് മേരീസ് കോളേജ്. പൂർവ്വവിദ്യാർത്ഥിയായ രാജലക്ഷ്മി മാനഴിയുടെ ' തൃശൂർ സ്വരൂപം ' എന്ന കൃതിയുടെ പ്രകാശനവും സുരേഷ് ഗോപി നിർവഹിച്ചു. കൗൺസിലർ ജോയ് ബസ്റ്റ്യൻ ചാക്കോള, പി.ടി.എ വൈസ് പ്രസിഡന്റ് വി.സി.സുരേശൻ, ഡീൻ ഒഫ് അക്കാഡമിക്‌സ് ഡോ.ജൂലി പി. ലാസർ, കോളേജ് ചെയർപേഴ്‌സൺ ഫാത്തിമ സമീർ, വൈസ് പ്രിൻസിപ്പൽ ഡോ. ഡാലി ഡൊമിനിക് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |