
ആലപ്പുഴ : ഡൽഹിയിൽ നടക്കുന്ന 76-ാ മത് റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ അമ്പലപ്പുഴ സ്വദേശിനി ആവണിക്ക് അവസരം ലഭിച്ചു. അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് അച്യുതത്തിൽ രാജീവിന്റെയും രശ്മിയുടെയും മകളായ ആവണി എൻ.സി.സി കേരള ആൻഡ് ലക്ഷദ്വീപ് ഡയറക്ടറേറ്റിനെ പ്രതിനിധീകരിച്ചാണ് പ്രൈം മിനിസ്റ്റർ റാലിയിൽ പങ്കെടുക്കുന്നത്. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ രണ്ടാം വർഷ ഗണിതശാസ്ത്ര വിദ്യാർത്ഥിനിയാണ്. അമ്പലപ്പുഴ ഗവ. മോഡൽ സ്‌കൂളിൽ പഠിക്കുമ്പോൾ എസ്.പി.സി, എൻ.എസ്.എസ് എന്നിവയിലും പ്രവർത്തിച്ചിട്ടുണ്ട്. ഒരു മാസത്തിലേറെയായി ഡൽഹിയിൽ പരിശീലനത്തിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
