
ആലപ്പുഴ: ആലപ്പുഴ ജില്ലാക്കോടതിയിലേക്ക് വിളിച്ച് മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയയാളെ ആലപ്പുഴ നോർത്ത് പൊലീസ് അറസ്റ്റുചെയ്തു. ആലപ്പുഴ കൊറ്റംകുളങ്ങര സ്വദേശി കരലംകുന്ന് ജയരാജ് രാജുവാണ് (41) പിടിയിലായത്. അമിത മദ്യപാനിയായ ഇയാൾ രണ്ട് വർഷമായി ആര്യാട് പ്ലാശുകുളത്ത് വാടകയ്ക്ക് താമസിക്കുകയാണ്. വ്യാഴാഴ്ച വൈകിട്ട് മൂന്നോടെയാണ് ജില്ലാക്കോടതിയിലെ ശിരസ്തേദാരുടെ ഓഫീസിലേക്ക് ഫോണിൽ വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയനെയും മറ്റ് രണ്ടുപേരെയും കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയത്. ജില്ലാ ജഡ്ജിയുടെ പരാതിയിൽ നോർത്ത് പൊലീസ് കേസെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |