
കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ റിമാൻഡിലായിരുന്ന സമയത്ത് നടൻ ദിലീപിന് ജയിൽവകുപ്പ് മേധാവിയായിരുന്ന ആർ. ശ്രീലേഖ ജയിലിൽ കൂടുതൽ സൗകര്യങ്ങൾ നൽകിയതിൽ അന്വേഷണം നടത്തിയില്ലെന്ന പരാതിയിൽ ആഭ്യന്തരവകുപ്പ് റിപ്പോർട്ട് തേടി. ആഭ്യന്തരവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയാണ് ജയിൽ മേധാവിയോട് അടിയന്തര റിപ്പോർട്ട് തേടിയത്. അഡ്വ. കുളത്തൂർ ജയ്സിംഗ് നൽകിയ പരാതിയിലാണിത്.
2017ലാണ് ദിലീപ് റിമാൻഡിൽ കഴിഞ്ഞത്. ജയിലിൽ പരിശോധനയ്ക്കെത്തിയ താൻ തറയിൽ ക്ഷീണിച്ചു കിടന്നിരുന്ന ദിലീപിന് കരിക്കിൻവെള്ളവും കിടക്കവിരിയും എത്തിച്ചുനൽകിയെന്ന് ശ്രീലേഖ അക്കാലത്ത് വെളിപ്പെടുത്തിയിരുന്നു. ഇത് പക്ഷപാതപരമാണെന്നും കൃത്യവിലോപമാണെന്നും പരാതിയിൽ പറയുന്നു. സമാനപ്രവൃത്തികളിൽനിന്ന് വിട്ടുനിൽക്കാൻ ജയിൽ അധികൃതർക്ക് നിർദ്ദേശം നൽകണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |