
കേരളത്തിൽ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് അജൻഡ വർഗീയത മാത്രമാണെന്ന് പ്രധാനമന്ത്രിയുടെ പ്രസംഗത്തിലൂടെ വ്യക്തമായതായി. വിഭജന രാഷ്ട്രീയവും വർഗീയ വിഷപ്രചാരണവും കേരളത്തിൽ വിലപ്പോകില്ല. കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും മതേതര കാഴ്ചപ്പാടിന് മോദിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല. മഹാരഥന്മാർ ഇരുന്ന പ്രധാനമന്ത്രി കസേരയിൽ ഇരുന്ന് പച്ചയ്ക്ക് വർഗീയത വിളിച്ചു പറയുന്നത് ആപത്കരമാണ്. കോൺഗ്രസിന്റേയും ലീഗിന്റെയും യു.ഡി.എഫിന്റെയും മുൻഗണന മതേതരത്വ സംരക്ഷണമാണ്. നാല് വോട്ടിന് വേണ്ടിയോ ഒരു തിരഞ്ഞെടുപ്പ് ജയിക്കാനോ വർഗീയതയെ താലോലിക്കുന്ന നെറികെട്ട നയം കോൺഗ്രസിനോ യു.ഡി.എഫിനോ ഇല്ല.
വി.ഡി.സതീശൻ
പ്രതിപക്ഷനേതാവ്
മോശക്കാരൻ
ആക്കാനുള്ള
ശ്രമം വിലപ്പോകില്ല
ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പമുള്ള ചിത്രം വച്ച് മോശക്കാരനാക്കാൻ ശ്രമമുണ്ടായാൽ വിലപ്പോകില്ല. മണ്ഡലത്തിലെ ആൾ എന്ന നിലയിൽ പോറ്റിയുമായി ബന്ധപ്പെട്ടിട്ടുണ്ട്.2019 ൽ എം.പിയായശേഷമാണ് ഉണ്ണികൃഷ്ണൻ പോറ്റി വന്നുകണ്ടത്. ശബരിമലയിലെ അന്നദാന ചടങ്ങിനായി ക്ഷണിച്ചപ്പോൾ പോയിരുന്നു.പോറ്റിയുടെ പിതാവ് മരിച്ചപ്പോഴും വീട്ടിൽ പോയിട്ടുണ്ട്. മറ്റൊരിക്കൽ പോറ്റിയുടെ സഹോദരിയുടെ വെഞ്ഞാറമ്മൂട്ടിലെ വസതിയിലും പോയിരുന്നു. കെ.പി.സി.സി ജനറൽ സെക്രട്ടറി രമണി പി.നായർക്കൊപ്പമാണ് പോയത്. ബംഗളൂരുവിൽ പോറ്റി തന്നെ വന്നുകണ്ടിരുന്നു. ഉപഹാരമായി അന്നു നൽകിയത് ഈന്തപ്പഴമായിരുന്നു. നൽകിയ കവറിൽ സഹോദരിയുടെ മകളുടെ ചടങ്ങിനുള്ള ക്ഷണമായിരുന്നു.
അടൂർ പ്രകാശ്
യു.ഡി.എഫ് കൺവീനർ
അടിച്ചു മാറ്റിയ
സ്വർണം കണ്ടെത്തൽ
ആണ് പ്രധാനം
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഏറ്റവും പ്രധാനം കാണാതായ സ്വർണം കണ്ടെത്തലാണ്. ഒരു ഫോട്ടോയുടെ പേരിൽ സോണിയാ ഗാന്ധിയെക്കുറിച്ച് തെറ്റായ കാര്യങ്ങളാണ് സി.പി.എം പ്രചരിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ സ്വർണക്കൊള്ളക്കേസിലെ പ്രതികളെ സംരക്ഷിക്കുകയാണ്.സോണിയാഗാന്ധിയെ പലരും സന്ദർശിക്കാറുണ്ട്, ആ കൂട്ടത്തിൽ പോറ്റിയും പോയിക്കാണും. അല്ലാതെ അവർക്ക് ഇതിനെക്കുറിച്ച് എന്തറിയാനാണ്. യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിന് എം.പി എന്ന നിലയിൽ നാട്ടിൽ പലരുമായും അടുപ്പമുണ്ടാകാം. അതിനപ്പുറത്തേക്ക് ഒന്നുമില്ല. ഏറ്റവും പ്രധാനപ്പെട്ട കാര്യം ശബരിമലയിലെ സ്വർണം മുഴുവൻ അടിച്ചു മാറ്റിയതാണ്.
രമേശ് ചെന്നിത്തല
കോൺഗ്രസ് പ്രവർത്തക
സമിതി അംഗം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |