SignIn
Kerala Kaumudi Online
Wednesday, 22 April 2026 4.32 PM IST

നി​ർദ്ധന യുവതി​കൾക്ക് ഭാവി​യൊരുക്കി അമ്മ ചാരി​റ്റബി​ൾ ട്രസ്റ്റ്

Increase Font Size Decrease Font Size Print Page
amma-

ചാത്തന്നൂർ: കല്ലുവാതുക്കൽ അമ്മ ചാരിറ്റബിൾ ട്രസ്റ്റി​ന്റെ കാരുണ്യത്തിൽ കാഞ്ഞിരംവിള ഭഗവതി ക്ഷേത്രസന്നിധിയിൽ രണ്ട് യുവതികൾ സുമംഗലികളായി. ശിവഗിരി മഠാധിപതി സ്വാമി​ സച്ചിദാനന്ദ ഇരുവരെയും ആശി​ർവദി​ച്ചു.

ചാത്തന്നൂർ കാഞ്ഞിരംവിള ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചാണ് യുവതികളുടെ വിവാഹം നടത്തിയത്. താലിമാലയും വിവാഹ വസ്ത്രങ്ങളും അമ്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ വി.എസ്.സന്തോഷ് കുമാറാണ് സമ്മാനിച്ചത്.

സമൂഹത്തിൽ സമ്പന്നർ ഏറെയുണ്ടെങ്കി​ലും സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാൻ അവർ തയാറാകുന്നില്ലെന്ന് സ്വാമി​ സച്ചിദാനന്ദ പറഞ്ഞു. സ്വന്തം ബിസിനസിൽ നിന്നു ലഭിക്കുന്ന ലാഭത്തിന്റെ ഭൂരിഭാഗവും പലവിധ സാമൂഹ്യ സേവന പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുന്ന അമ്മ എന്റർപ്രൈസസ് ആൻഡ് ഗോൾഡ് ലോൺസ് ഉടമ സന്തോഷ്‌ കുമാർ സമൂഹത്തിന് മാതൃകാപരമായ സന്ദേശമാണ് നൽന്നതെന്നുംസ്വാമി​ പറഞ്ഞു.

കല്ലുവാതുക്കൽ അടുതല ഒരിപ്പുറത്ത് ചരുവിള വീട്ടിൽ അനിയുടെയു മഞ്ജുവിന്റെയും മകൾ അറിതയും കരുകോൺ ചേരാറ്റു കുഴി പടിഞ്ഞാറ്റിൻകര പുത്തൻ വീട്ടിൽ ബാബുവിന്റെയും ഉഷയുടെയും മകൻ വിഷ്ണുവും ചാത്തന്നൂർ താഴം വടക്ക് വിളയിൽ വീട്ടിൽ വരദരാജന്റെയും രാധാമണിയുടെയും മകൾ ഗോപിക രാജനും കോഴിക്കോട് വട്ടോളി ബസാർ മീതലെ വീട്ടിൽ സുനിൽ കുമാറിന്റെയും ഷേർളിയുടെയും മകൻ നിതിൻ ലാലുമാണ് ക്ഷേത്ര സന്നിധിയിൽ ആചാരപ്രകാരം വിവാഹിതരായത്. മേൽശാന്തി ഹരിപോറ്റി കർമ്മങ്ങൾക്ക് നേതൃത്വം നല്കി. സമൃദ്ധമായ വിവാഹ സദ്യയും ഒരുക്കിയിരുന്നു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രിയദർശിനി, കൊല്ലം ജില്ലാ പഞ്ചായത്തംഗം അഡ്വ.ആർ. ദിലീപ് കുമാർ, ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ. മഹേശ്വരി, അമ്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ വി.എസ്.സന്തോഷ്‌ കുമാർ, കബീർ പാരിപ്പള്ളി, ക്ഷേത്രഭാരവാഹികളായ പി. ബിജു ലാൽ, പി​.ബി​. ലാൽജി, എസ്.എ. ഗിരിലാൽ നടരാജൻ, കരുനാകരൻ തുടങ്ങിയവർ ദമ്പതിമാർക്ക് ആശംസകൾ നേർന്നു

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.