വട്ടോളി: വട്ടോളി ഗവ: യു പി സ്കൂൾ അദ്ധ്യാപകനും സി.പി.ഐ നേതാവുമായിരുന്ന പുളിയുള്ളതിൽ കൃഷ്ണനെ രാമനാട്ട്കരയിൽ സി.പി.ഐ കുന്നുമ്മൽ ലോക്കൽ കമ്മിറ്റിയുടെ നേത്യത്വത്തിൽ ആദരിച്ചു. 1965 മുതൽ 1972വരെ അദ്ദേഹം സി.പി.ഐ നാദാപുരം മണ്ഡലം കമ്മിറ്റി അംഗമായി പ്രവർത്തിച്ചിരുന്നു. കുന്നുമ്മൽ ലോക്കൽ കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. സി.പി ഐ ജില്ല സെക്രട്ടറി അഡ്വ. പി ഗവാസ് മെമെന്റോയും പൊന്നാടയും നൽകി ആദരിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗം പി സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. ജില്ല അസി: സെക്രട്ടറി പി കെ നാസർ, ജില്ലാ എക്സിക്യുട്ടീവ് അംഗമായ ഇസി സതീശൻ, ബേപ്പൂർ മണ്ഡലം അസി.സെക്രട്ടറി രാജേഷ് നെല്ലിക്കോട്, പി.എം വാസുദേവൻ, ഹഫ്സൽ പി.കെ , കുന്നുമ്മൽ ലോക്കൽ സെക്രട്ടറി വി.വി പ്രഭാകരൻ ലോക്കൽ കമ്മിറ്റി അംഗങ്ങാളായ വി.പി നാണു, എ സന്തോഷ്, സി നാരായണൻ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |