SignIn
Kerala Kaumudi Online
Saturday, 18 January 2020 3.22 AM IST

അമ്മയെ കുഴിച്ചുമൂടിയത് ജീവനോടെ?നിലത്തിട്ട് ചവിട്ടി വാരിയെല്ലുകൾ ഒടിച്ചു: മകന്റെ ക്രൂരതകൾ പുറത്ത്

firoze-kunnamparambil

കൊല്ലം: സ്വത്ത് തർക്കത്തിനിടെ മകൻ ക്രൂരമർദ്ദനത്തിന് ഇരായാക്കിയ അമ്മയെ വീട്ടുവളപ്പിൽ ജീവനോടെ കുഴിച്ചുമൂടിയതാകാമെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്. ശ്വാ​സം മു​ട്ടി​യ​താ​ണ് മ​ര​ണ കാ​ര​ണം. ഇതാണ് ഈ സംശയത്തിലേക്ക് നീങ്ങാൻ കാരണം. ഒ​ന്നു​കിൽ ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ന്ന​തോ അ​ല്ലെ​ങ്കിൽ മർദ്ദ​ന​ത്തിൽ ബോ​ധ​ര​ഹി​ത​യാ​യി വീ​ണ സാവിത്രിയെ കു​ഴി​ച്ച് മൂ​ടി​യതോ ആ​കാം. കൊ​​​ല്ലം​​​ ​​​ചെ​​​മ്മാം​​​മു​​​ക്ക് ​​​പ​​​ട്ട​​​ത്താ​​​നം​​​ ​​​നീ​​​തി​​​ ​​​ന​​​ഗ​​​ർ​​​ 68​​​ ​​​പ്ലാ​​​മൂ​​​ട്ടി​​​ൽ​​​ ​​​കി​​​ഴ​​​ക്ക​​​തി​​​ൽ​​​ ​​​വീ​​​ട്ടി​​​ൽ​​​ ​​​പ​​​രേ​​​ത​​​നാ​​​യ​​​ ​​​സു​​​ന്ദ​​​രേ​​​ശ​​​ന്റെ​​​ ​​​ഭാ​​​ര്യ​​​ ​​​സാ​​​വി​​​ത്രി​​​ ​​​അ​​​മ്മ​​​യാ​​​ണ് ​​​(84​​​)​​​ ​​​കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.​​​ ​​​

മകൻ സുനിൽ കുമാറിനെയും (50) മൃ​ത​ദേ​ഹം​ ​കു​ഴി​ച്ചു​മൂ​ടാ​ൻ​ ​സ​ഹാ​യി​ച്ച​ ​കൂ​ട്ടു​പ്ര​തി​ കൊ​ല്ലം​ ​കു​മാ​ർ​ ​തീ​യേ​റ്റ​റി​ന് ​സ​മീ​പ​ത്തെ​ ​ആ​ട്ടോ​ ​സ്റ്റാ​ൻ​ഡി​ലെ​ ​ഡ്രൈ​വ​റാ​യ​ ​പു​ള്ളി​ക്ക​ട​ ​സ്വ​ദേ​ശി​ ​കു​ട്ട​നെയും ​(37​)​​​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തു.

സു​നി​ലി​ന്റെ അ​തി​ക്രൂ​ര മർദ്ദ​ന​ത്തിൽ സാ​വി​ത്രി​യു​ടെ നാ​ലു വാ​രി​യെ​ല്ലു​കൾ ഒ​ടി​ഞ്ഞ​താ​യി പോ​സ്റ്റ്‌​മോർ​ട്ട​ത്തിൽ ക​ണ്ടെ​ത്തി. നി​ല​ത്തി​ട്ട് ച​വി​ട്ടി​യ​പ്പോ​ഴാ​കാം വാ​രി​യെ​ല്ലു​കൾ ഒ​ടി​ഞ്ഞ​ത്. സാ​വി​ത്രി​യു​ടെ ത​ല​യ്​ക്ക് പി​ന്നിൽ ആ​ന്ത​രി​ക ര​ക്ത​സ്രാ​വ​​മു​ണ്ടാ​യി​ട്ടു​ണ്ട്. ഇ​ത് ത​ല ഭി​ത്തി​യി​ലി​ടി​ച്ച​പ്പോ​ഴു​ണ്ടാ​യ​താ​കാ​മെ​ന്നാ​ണ് നി​ഗ​മ​നം. വി​ശ​ദ​മാ​യ പോ​സ്റ്റ്‌​മോർ​ട്ടം റി​പ്പോർ​ട്ടി​ലെ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​കൂ. പ്ര​തി​കളെ ക​സ്റ്റ​ഡി​യിൽ ല​ഭി​ക്കു​ന്ന​തി​ന് പൊ​ലീ​സ് അ​ടു​ത്ത ദി​വ​സം കോ​ട​തി​യെ സ​മീ​പി​ക്കും.

സുനിൽകുമാറിനൊപ്പം കഴിഞ്ഞിരുന്ന സാവിത്രി അമ്മയെ ഹരിപ്പാട് താമസിക്കുന്ന മകൾ ലാലി ഫോണിൽ വിളിച്ചപ്പോൾ കിട്ടാതെ വന്നതോടെ സെപ്തംബർ 7ന് സ്ഥലത്തെത്തി അയൽവാസികളോട് അന്വേഷിച്ചിരുന്നു. ബന്ധുവീടുകളിൽ തിരക്കിയിട്ടും കണ്ടെത്താനാകാതെ വന്നതോടെയാണ് കൊല്ലം ഈസ്റ്റ് സ്റ്റേഷനിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.

ആ അരുംകൊല
സെപ്തംബർ 3ന് വൈകിട്ട് നാലോടെയായിരുന്നു സംഭവം. അമ്മയുമായി വഴക്കിട്ട മകൻ കൊല്ലം അപ്സര ജംഗ്ഷനിലുള്ള മൂന്ന് സെന്റ് സ്ഥലം എഴുതിക്കൊടുക്കാൻ ആവശ്യപ്പെട്ടു. സ്ഥലം കിട്ടിയില്ലെങ്കിൽ രണ്ടു ലക്ഷം രൂപ വേണമെന്നായി. വഴങ്ങാതിരുന്ന അമ്മയെ തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. ബോധരഹിതയായി വീണതോടെ സുനിൽകുമാർ വീട് അടച്ച് പുറത്തുപോയി. രാത്രി പത്തോടെ മടങ്ങിയെത്തിയപ്പോഴും അമ്മ ബോധരഹിതയായി കിടക്കുകയായിരുന്നു. മരിച്ചെന്ന് ഉറപ്പിച്ച് സഹൃത്ത് കുട്ടനെ വിളിച്ചുവരുത്തി വീടിന് പിന്നിൽ കുഴിച്ചിട്ടെന്നാണ് സുനിൽകുമാറിന്റെ കുറ്റസമ്മതം.

പ്രതിയുമായി വീട്ടിലെത്തി തെളിവെടുത്തപ്പോൾ വീടിന് പിന്നിൽ സെപ്ടിക് ടാങ്കിന് സമീപത്ത് മൂന്നടിയോളം താഴ്ചയിലാണ് മൃതദേഹം കണ്ടെത്തിയത്. സുനിൽകുമാറിനെ കൂടാതെ സാബു, ലാലി, അനി എന്നിവരാണ് സാവിത്രി അമ്മയുടെ മറ്റ് മക്കൾ.

സാവിത്രി അമ്മ കൊല്ലപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം സുനിൽകുമാർ ഭാര്യ രജനിയെ കാണാനില്ലെന്ന പരാതിയുമായി ഈസ്റ്റ് സ്റ്റേഷനിൽ എത്തിയിരുന്നു. അയൽവാസികൾ വല്ലവിവരവും പൊലീസിന് നൽകിയിട്ടുണ്ടോയെന്ന് അറിയാനാണ് നേരത്തെ പിണങ്ങിപ്പോയ ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി സ്റ്റേഷനിൽ എത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. മാത്രമല്ല, സുനിൽകുമാർ ഇടയ്ക്കിടെ സ്റ്റേഷനിലെത്തി അന്വേഷണ വിവരം തിരക്കുക പതിവായിരുന്നു. താൻ ബന്ധുവീടുകളിൽ അന്വേഷിച്ച് വരികയാണെന്ന് പൊലീസിനെ ധരിപ്പിച്ചു. പക്ഷേ, സുനിൽകുമാർ ഒരു ബന്ധുവീട്ടിലും അന്വേഷിച്ച് ചെന്നിട്ടില്ലെന്ന് പൊലീസ് മനസിലാക്കിയതോടെ സുനിൽ കുമാർ സംശയ നിഴലിലായി. തുടർന്നാണ് പൊലീസ് പ്രതിയെ കുടുക്കിയത്.

വലിയ സ്നേഹമായിരുന്നു അമ്മയ്ക്ക്

എ​ന്നെ​ ​കൊ​ല്ല​ല്ലേയെന്ന് ​സാ​വി​ത്രി​ ​അ​മ്മ​ ​ആ​ർ​ത്ത് ​നി​ല​വി​ളി​ച്ചി​ട്ടും​ ​മ​ന​സ​ലി​വ് ​തോ​ന്നാ​തെ​ ​മൃ​ഗീ​യ​മാ​യാണ്​ ​മർദ്ദിച്ചത്. സെ​പ്തം​ബ​ർ​ 3​ന് ​വൈ​കി​ട്ട് ​നാലോ​ടെ സാ​വി​ത്രി​ ​അ​മ്മ​യു​ടെ​ ​നി​ല​വി​ളി​ ​കേ​ട്ട​താ​യി​ ​അ​യ​ൽ​വാ​സി​ ​ജ​ല​ജ​ ​പ​റ​ഞ്ഞു.​ ​സു​നി​ൽ​കു​മാ​ർ​ ​മ​ദ്യ​പി​ച്ചെ​ത്തി​ ​അ​മ്മ​യെ​ ​മ​ർ​ദ്ദി​ക്കു​ന്ന​ത് ​പ​തി​വാ​യ​തി​നാ​ൽ​ ​ആ​രും​ ​അ​ങ്ങോ​ട്ട് ​പോ​യി​ല്ല.​ ​അ​ന്ന് ​രാ​ത്രി​ ​ശ​ക്ത​മാ​യ​ ​മ​ഴ​യാ​യി​രു​ന്നു.​ ​അ​തു​കൊ​ണ്ടു​ത​ന്നെ​ ​കു​ഴി​യെ​ടു​ക്കു​ന്ന​ ​ശ​ബ്ദം​ ​ആ​രും​ ​കേ​ട്ടി​ല്ല.​ ​നേ​ര​ത്തെ​ ​വീ​ട്ടു​വ​ഴക്കി​ൽ​ ​ഇ​ട​പെ​ടാ​ൻ​ ​ശ്ര​മി​ച്ച​ ​അ​യ​ൽ​വാ​സി​ക​ളെ​ ​സു​നി​ൽ​കു​മാ​ർ​ ​ആ​ക്ര​മി​ക്കാ​ൻ​ ​ശ്ര​മി​ച്ചി​ട്ടു​ണ്ട്.​ ​ഇതി​നു​ശേ​ഷം​ ​പ്ര​ശ്ന​ങ്ങ​ൾ​ ​ഉ​ണ്ടാ​കു​മ്പോ​ൾ​ ​അ​യ​ൽ​വാ​സി​ക​ൾ​ ​മ​റ്റ് ​മ​ക്ക​ളെ​ ​വി​ളി​ച്ച​റി​യി​ക്കു​ക​യാ​ണ് ​പ​തി​വ്.
സാ​വി​ത്രി​ ​അ​മ്മ​ ​വീ​ട്ടി​ൽ​ ​കോ​ഴി​യെ​ ​വ​ള​ർ​ത്തി​യി​രു​ന്നു.​ ​അ​തി​നാ​ൽ​ ​എ​വി​ടേ​ക്കെ​ങ്കി​ലും​ ​പോ​യാ​ൽ​ ​ര​ണ്ട് ​ദി​വ​സ​ത്തി​നു​ള്ളി​ൽ​ ​മ​ട​ങ്ങി​വ​രു​മാ​യി​രു​ന്നു.​ ​എന്നാൽ, ഒരുമാസം കഴിഞ്ഞിട്ടും ​കാ​ണാ​താ​യ​തോ​ടെ​ ​സാ​വി​ത്രി​ ​അ​മ്മ​യെ​ ​സു​നി​ൽ​കു​മാ​ർ​ ​കൊ​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടാ​കു​മെ​ന്ന് ​അ​യ​ൽ​വാ​സി​ക​ളി​ൽ​ ​പ​ല​രും​ ​ഊ​ഹി​ച്ചി​രു​ന്നു.

​ഭാ​ര്യ​യു​മാ​യി​ ​പ​ല​പ്പോ​ഴും​ ​പി​ണ​ക്ക​ത്തി​ലാ​യി​രു​ന്നു​ ​സു​നി​ൽ​കു​മാ​ർ.​ ​ആ​ഹാ​രം​ ​പാ​കം​ ​ചെ​യ്ത് ​ന​ൽ​കി​യി​രു​ന്ന​ത് ​സാ​വി​ത്രി​ ​അ​മ്മ​യാ​യി​രു​ന്നു.​ ​വ​സ്ത്ര​ങ്ങ​ളും​ ​ക​ഴു​കി​ ​ന​ൽ​കു​മാ​യി​രു​ന്നു.​ ​ഇ​ട​യ്ക്ക് ​സ്വ​ത്ത് ​ആ​വ​ശ്യ​പ്പെ​ട്ട് ​മ​ർ​ദ്ദി​ച്ച​പ്പോ​ൾ​ ​സാ​വി​ത്രി​ ​അ​മ്മ​ ​മ​ക​ൾ​ ​ലാ​ലി​യെ​ ​വി​ളി​ച്ച് ​കാ​ര്യം​ ​പ​റ​ഞ്ഞു.​ ​ലാ​ലി​യെ​ത്തി​ ​പ​രാ​തി​ ​ന​ൽ​കാ​ൻ​ ​കൊ​ല്ലം​ ​ഈ​സ്റ്റ് ​സ്റ്റേ​ഷ​നി​ലേ​ക്ക് ​കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി.​ ​അ​വി​ടെ​യെ​ത്തി​യ​പ്പോ​ൾ​ ​സാ​വി​ത്രി​ ​അ​മ്മ​യു​ടെ​ ​മ​ന​സ് ​മാ​റി.​ ​എ​ന്റെ​ ​പൊ​ന്നു​മോ​നാ​ണ​വ​ൻ,​ ​അ​വ​ന് ​ഞാ​ന​ല്ലാ​തെ​ ​വേ​റാ​രു​ണ്ടെ​ന്ന് ​പ​റ​ഞ്ഞ് ​അ​മ്മ​ ​മ​ട​ങ്ങി​യ​താ​യി​ ​വി​ങ്ങ​ലോ​ടെ​ ​മ​ക​ൾ​ ​ലാ​ലി​ ​പ​റ​ഞ്ഞു.​ ​പെ​ൻ​ഷ​ൻ​ ​കാ​ശ് ​ചോ​ദി​ച്ചും​ ​ഉ​പ​ദ്ര​വി​ക്കു​മാ​യി​രു​ന്നു.​ ​പ​ക്ഷേ, ​സാ​വി​ത്രി​അ​മ്മ​യ്ക്ക് ​ഇ​ള​യ​മ​ക​നാ​യ​ ​സു​നി​ൽ​കു​മാ​റി​നോ​ട് ​വ​ലി​യ​ ​സ്നേ​ഹ​മാ​യി​രു​ന്നു.

കാ​ണാ​താ​യി​ ​ഒരു മാസം കഴിഞ്ഞെങ്കിലും​ ​സാ​വി​ത്രി​ ​അ​മ്മ​ ​മ​ട​ങ്ങി​വ​രു​മെ​ന്ന​ ​പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു​ ​പ​ട്ട​ത്താ​നം​ ​നീ​തി​ ​ന​ഗ​റിലെ അയൽവാസികൾ.​ ​കഴിഞ്ഞ ദിവസം ​രാ​വി​ലെ സു​നി​ൽ​കു​മാ​റി​നെ​ ​കൈ​വി​ല​ങ്ങി​ട്ട് ​വ​ൻ​ ​പൊ​ലീ​സ് ​സം​ഘം​ ​എ​ത്തി​യ​പ്പോ​ൾ​ ​പ്ര​ദേ​ശ​വാ​സി​ക​ളാ​കെ​ ​അ​മ്പ​ര​ന്നു.​ ​മ​റ്റൊ​രു​ ​കൊ​ല​ക്കേ​സ് ​പ്ര​തി​യാ​യ​ ​സു​നി​ൽ​കു​മാ​റി​നെ​ ​ചു​റ്റി​പ്പ​റ്റി​ ​ചി​ല​ ​സം​ശ​യ​ങ്ങ​ൾ​ ​തോ​ന്നി​യി​രു​ന്നെ​ങ്കി​ലും​ ​കൊ​ല​പ്പെ​ടു​ത്തി​ ​കു​ഴി​ച്ചു​മൂ​ടി​യെ​ന്ന് ​അ​റി​ഞ്ഞ​പ്പോ​ൾ​ ​പ്ര​ദേ​ശ​വാ​സി​ക​ളും​ ​ന​ടു​ങ്ങി.​ ​

​ഉ​ത്ത​ര​ത്തിൽ കു​രു​ക്കി​ട്ട​ ​സാ​രി
ര​ണ്ട് ​ദി​വ​സം​ ​മു​ൻ​പ് ​പൊ​ലീ​സ് ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ൽ​ ​സാ​വി​ത്രി​ ​അ​മ്മ​യു​ടെ​ ​വീ​ടി​ന്റെ​ ​ഉ​ത്ത​ര​ത്തി​ൽ​ ​സാ​രി​ ​കു​രു​ക്കി​ട്ട് ​നിറു​ത്തി​യി​രി​ക്കു​ന്ന​താ​യി​ ​ക​ണ്ടെ​ത്തി.​ ​അ​മ്മ​യെ​ ​കൊ​ല​പ്പെ​ടു​ത്തി​യ​തി​ന്റെ​ ​വി​ഷ​മ​ത്തി​ൽ​ ​ആ​ത്മ​ഹ​ത്യ​ ​ചെ​യ്യാ​ൻ​ ​താ​ൻ​ ​കെ​ട്ടി​യ​താ​ണെ​ന്നാ​ണ് ​സു​നി​ൽ​കു​മാ​റി​ന്റെ​ ​വെ​ളി​പ്പെ​ടു​ത്ത​ൽ.​ ​ഇ​ത് ​പൊ​ലീ​സ് ​പൂ​ർണ​മാ​യും​ ​വി​ശ്വാ​സ​ത്തി​ലെ​ടു​ത്തി​ട്ടി​ല്ല.​ സാ​വി​ത്രി​ ​അ​മ്മ​യെ​ ​കെ​ട്ടി​ത്തൂ​ക്കാ​ൻ​ ​കെ​ട്ടി​യാ​താ​ണോ​യെ​ന്ന​ ​സം​ശ​യ​ത്തി​ലാ​ണ് ​പൊ​ലീ​സ്.​ ​

സു​ഹൃ​ത്തി​നെ​ ​ 87​ ​വെ​ട്ട് ​വെ​ട്ടി
യാ​തൊ​രു​ ​ദ​യ​യു​മി​ല്ലാ​തെ​യാ​ണ് ​സുനിൽകുമാർ സു​ഹൃ​ത്താ​യ​ ​കാ​വു​മ്പ​ള​ ​കു​ന്നി​ൽ​ ​വീ​ട്ടി​ൽ​ ​സു​രേ​ഷ്ബാ​ബു​വി​നെ​ 2015​ ​ഡി​സം​ബ​ർ​ 27​ ​ന് ​അ​യ​ത്തി​ൽ​ ​പാ​ർ​വ​ത്യാ​ർ​ ​ജം​ഗ്ഷ​നി​ലെ​ ​ഹോ​ളോ​ബ്രി​കി​സ് ​ക​മ്പ​നി​യി​ൽ​ ​വ​ച്ച് കൊലപ്പെടുത്തിയത്. സു​രേ​ഷ് ​ബാ​ബു​വി​ന്റെ​ ​ശ​രീ​ര​ത്തി​ൽ​ 87​ ​വെ​ട്ടി​ന്റെ​ ​പാ​ടു​ക​ളാ​ണ് ​പോസ്റ്റ്മോർട്ടത്തിൽ ക​ണ്ടെ​ത്തി​യ​ത്. ഈ കേസിൽ ജാമ്യത്തിൽ കഴിയുന്നതിനിടെയാണ് അമ്മയെ കൊലപ്പെടുത്തിയത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, KOLLAM, CRIME
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.