SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.59 PM IST

വിമാനത്താവളത്തിൽ റിപ്പബ്ലിക് ദിനാഘോഷം

Increase Font Size Decrease Font Size Print Page
suhas

നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സംഘടിപ്പിച്ച റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ മാനേജിംഗ് ഡയറക്ടർ എസ്.സുഹാസ് പതാക ഉയർത്തി. അഗ്നിശമന സേനാവിഭാഗമായ എ.ആർ.എഫ്.എഫിന്റെ പ്ലാറ്റൂണും വിമാനത്താവള സുരക്ഷാവിഭാഗമായ സി.ഐ.എസ്.എഫിന്റെ രണ്ട് പ്ലാറ്റൂണുകളും പരേഡിൽ അണിനിരന്നു. സി.ഐ.എസ്.എഫ് ക്വിക്ക് റെസ്പോൺസ് ടീം, ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്‌ക്വാഡ് എന്നിവരുടെ നേതൃത്വത്തിൽ അഭ്യാസപ്രകടനങ്ങളും നടന്നു. നൃത്ത സംഗീത പരിപാടികളും ചടങ്ങിൽ അരങ്ങേറി. സി.ഐ.എസ്.എഫ് സീനിയർ കമാൻഡന്റ് നാഗേന്ദ്ര ദേവ്രാരി, എയർപോർട്ട് ഡയറക്ടർ ജി.മനു, എക്സിക്യൂട്ടീവ് ഡയറക്ടർമാരായ സജി കെ.ജോർജ്, വി.ജയരാജൻ, സി.എഫ്.ഒ സജി ഡാനിയേൽ തുടങ്ങിയവർ പങ്കെടുത്തു.

TAGS: LOCAL NEWS, ERNAKULAM, CIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY