SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.59 PM IST

ടി.സി.വി. കുഞ്ഞിരാമ പൊതുവാളുടെ ശിൽപം ഒരുങ്ങി : അനാച്ഛാദനം നാളെ അന്നൂർ കാർത്യായനിപുരത്ത്

Increase Font Size Decrease Font Size Print Page
silpam

പയ്യന്നൂർ : സ്വാതന്ത്ര്യ സമര സേനാനിയും ഖാദി പ്രചാരകനും സഹകാരിയുമായിരുന്ന ടി.സി.വി.കുഞ്ഞിരാമപൊതുവാളുടെ ശിൽപം ഒരുങ്ങി. വെങ്കല നിറത്തിൽ ഫൈബർ ഗ്ലാസിൽ മൂന്നടി ഉയരം വരുന്ന അർദ്ധകായ പ്രതിമ ശിൽപി ചിത്രൻ കുഞ്ഞിമംഗലമാണ് നിർമ്മിച്ചത്. കുഞ്ഞിരാമപൊതുവാളുടെ 113-ാം ജന്മവാർഷിക ദിനമായ നാളെ വൈകീട്ട് നാലരക്ക് അന്നൂർ കാർത്ത്യായനിപുരത്ത് ടി.സി.വി. ജന്മശതാബ്ദി മന്ദിരത്തിൽ ചലച്ചിത്ര സംവിധായകൻ ചിദംബരം പ്രതിമ അനാച്ഛാദനം ചെയ്യും.

വിദ്യാർത്ഥിയായിരിക്കെ സൈമൺ കമ്മിഷൻ ബഹിഷ്ക്കരണാഹ്വാനം കേട്ട് തെരുവിൽ പ്രക്ഷോഭം നടത്തിയതിന് പൊലീസ് പീഡനം ഏറ്റുവാങ്ങുകയും പന്തിഭോജനത്തിൽ പങ്കെടുത്തതിന് സമുദായത്തിൽ നിന്നും പുറത്താക്കപ്പെടുകയും ക്വിറ്റിന്ത്യ സമരത്തിൽ പങ്കെടുത്ത് ബ്രിട്ടീഷുകാർക്കെതിരെ പോരാടി ആലിപ്പൂർ സെൻട്രൽ ജയിൽ തടവ് അനുഭവിക്കുകയും ചെയ്ത കുഞ്ഞിരാമപൊതുവാളുടെ പഴയ കാലത്തുള്ള ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോയാണ് ശിൽപ നിർമ്മാണത്തിന് മാതൃകയാക്കിയത്. പൊതുവാളുടെ മക്കളും കുടുംബാംഗങ്ങളും ശിൽപ നിർമ്മാണത്തിന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി.കെ.ചിത്ര,സുദർശൻ, അർജൻ എന്നിവർ നിർമ്മാണത്തിൽ ശിൽപി ചിത്രൻ കുഞ്ഞിമംഗലത്തിന് സഹായികളായി.

TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY