SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.59 PM IST

കൈക്കൂലി: മുൻ വില്ലേജ് അസിസ്റ്റന്റിന് കഠിനതടവ്

Increase Font Size Decrease Font Size Print Page
zakir

ആലപ്പുഴ: വസ്തു പോക്കുവരവ് നടത്തുന്നതിന് ആയിരം രൂപ കൈക്കൂലി വാങ്ങിയ മുൻ വില്ലേജ് അസിസ്റ്റന്റിന് 7വർഷം കഠിനതടവും 35000 രൂപ പിഴയും ശിക്ഷ. വെൺമണി വില്ലേജ് ഓഫീസിൽ 2013 കാലഘട്ടത്തിൽ വില്ലേജ് അസിസ്റ്റന്റായിരുന്ന എ.കെ. സക്കീർ ഹുസൈനെയാണ് കോട്ടയം വിജിലൻസ് കോടതി ശിക്ഷിച്ചത്.
സെക്ഷൻ ഏഴുപ്രകാരം മൂന്ന് വർഷം കഠിന തടവും പതിനായിരം രൂപ പിഴയും പി.സി.ആക്ട് 1988 പ്രകാരം നാലുവർഷം കഠിനതടവും 25,000 രൂപയുമാണ് ശിക്ഷ.
കോട്ടയം വിജിലൻസ് ജഡ്ജി കെ.വി. രജനീഷാണ് ശിക്ഷ വിധിച്ചത്. വിജിലൻസിനുവേണ്ടി പബ്ളിക് പ്രോസിക്യൂട്ടർ കെ.കെ. ശ്രീകാന്ത് ഹാജരായി.

TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY