SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.32 PM IST

പ്രിയദർശിനി വോളി ഫെബ്രു.അഞ്ച് മുതൽ

Increase Font Size Decrease Font Size Print Page
volly

പയ്യാവൂർ: കാക്കത്തോട് പ്രിയദർശിനി ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അഖില കേരള വോളിബാൾ ടൂർണമെന്റ് ഫെബ്രുവരി 5 മുതൽ 7 വരെ കണ്ടകശേരി ഫ്ളഡ്ലിറ്റ് സ്‌റ്റേഡിയത്തിൽ നടക്കും. റോയി കൈനക്കരിയിൽ മെമ്മോറിയൽ ട്രോഫി, ബാബു കുന്നക്കാട്ട് മെമ്മോറിയൽ ട്രോഫി എന്നിവക്കായാണ് അഖില കേരള വോളി നടക്കുന്നത്. സ്റ്റീവ് സൈമൺ കല്ലിടുക്കിൽ ട്രോഫിക്കും ത്രേസ്യാമ്മ പാമ്പള്ളിൽ ട്രോഫിക്കുമായുള്ള ജില്ലാതല വോളിയും ഇതോടൊപ്പം നടത്തും. അഞ്ചിന് വൈകന്നേരം ആറരക്ക് പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു ബെന്നി ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. ക്ലബ് പ്രസിഡന്റ് ജിത്തു തോമസ് അദ്ധ്യക്ഷത വഹിക്കും. ഏഴിന് വൈകുന്നേരം 6 ന് സമാപന സമ്മേളനം സജീവ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.

TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY