SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.34 PM IST

റിപ്പബ്ളിക്ക് ദിനാഘോഷവും റാങ്ക് ജേതാക്കളെ ആദരിക്കലും

Increase Font Size Decrease Font Size Print Page
ambala

അമ്പലപ്പുഴ: ഗവ. ടി.ഡി മെഡിക്കൽ കോളേജിൽ നടന്ന റിപ്പബ്ളിക്ക് ദിനാഘോഷവും റാങ്ക് ജേതാക്കളെ ആദരിക്കലും പ്രിൻസിപ്പൽ ഡോ. ബി. പദ്മകുമാർ ഉദ്ഘാടനം ചെയ്തു. പി.ജി റാങ്ക് ജേതാക്കളായ 16 യുവ ഡോക്ടർമാർ , മാതൃകാപരമായ സേവനം നടത്തുന്ന ജീവനക്കാർ , പി.ടി.എ ഭാരവാഹികൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു. പി.ടി.എ ട്രഷറർ ഡോ. സ്മിത ജി.രാജ് അദ്ധ്യക്ഷയായി. പി.ടി.എ പ്രസിഡന്റ് സി.ഗോപകുമാർ സ്വാഗതം പറഞ്ഞു. മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ.എ.ഹരികുമാർ , ഡോ. ഷെഫീക്ക് , ഡോ.മനോജ് വേണുഗോപാൽ , എസ്.പുഷ്പരാജൻ , പി.ബി സുനിൽ, ജി. അഭയകുമാർ , മഹാദേവൻ തുടങ്ങിയവർ പ്രസംഗിച്ചു.

TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY