SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.27 PM IST

റിപ്പബ്ലിക് ദിനാഘോഷം

Increase Font Size Decrease Font Size Print Page
repluu-
മരുത്തടി ശ്രീനാരായണ സ്മാരക ലൈബ്രറിയിൽ റിപ്പബ്ലിക് സദസ്സ് കൊല്ലം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ശ്രീ.കെ. ബി. മുരളീകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

മരുത്തടി: മരുത്തടി ശ്രീനാരായണ സ്മാരക ലൈബ്രറി റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് രാവിലെ റിപ്പബ്ലിക് ക്വിസ്സും വൈകിട്ട് റിപ്പബ്ലിക് സദസും സംഘടിപ്പിച്ചു. കൊല്ലം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി. മുരളീ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സി. ഗൗതമൻ അദ്ധ്യക്ഷത വഹി​ച്ചു. കേരള സർവ്വകലാശാല കാര്യവട്ടം ക്യാമ്പസിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം മുൻ മേധാവി ഡോ. ജോസഫ് ആന്റണി മുഖ്യ പ്രഭാഷണം നടത്തി. ജെ. ശോഭനകുമാരി സംസാരി​ച്ചു. ലൈബ്രറി സെക്രട്ടറി എസ്. സുഗലാൽ സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ. ശ്രീദേവൻ നന്ദിയും പറഞ്ഞു. ക്വിസ് മത്സരത്തി​ൽ വിജയികളായ കുട്ടികൾക്ക് ഡോ. ജോസഫ് ആന്റണി സമ്മാനദാനം നിർവ്വഹിച്ചു.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY